അതിവിദഗ്ധ മോഷണം സിസിടിവിയില്‍ കുടുങ്ങി; മോഷ്ടാവിന് 'മീശമാധവൻ' പുരസ്‌കാരവും പൊന്നാടയും നൽകി കടയുടമ, കിട്ടിയത് എട്ടിൻ്റെ പണി

 
Shop owner honoring a thief with an 'Meesa Madhavan' award.
Watermark

Photo Credit: Facebook/Sushil Vengassery

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● ഏകദേശം 500 രൂപയോളം വിലവരുന്ന സാധനമാണ് യുവാവ് കൈക്കലാക്കിയത്.
● കടയുടമ ഭാര്യയെയും കൂട്ടി മോഷ്ടാവിൻ്റെ വീട്ടിലെത്തിയാണ് സമ്മാനം നൽകിയത്.
● 'ഇനി മേലില്‍ ഒരു സാധനം വഴിയിൽ കിടന്നു കിട്ടിയാൽ പോലും എടുക്കില്ലെന്നാണ്' യുവാവ് പ്രതികരിച്ചത്.
● കടയുടമയുടെ ഈ നടപടിയുടെ വിഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
● കടവും വായ്പയും എടുത്താണ് കട നടത്തുന്നതെന്നും മോഷണം നഷ്ടമുണ്ടാക്കുമെന്നും ഉടമ പറഞ്ഞു.

തിരുവനന്തപുരം: (KVARTHA) തിരക്കുള്ള കടയില്‍നിന്ന് അതിവിദഗ്ധമായി സാധനങ്ങള്‍ അടിച്ചു മാറ്റിയ മോഷ്ടാവിനെ തേടിപ്പിടിച്ച് 'മീശമാധവന്‍' പുരസ്‌കാരം നല്‍കി ആദരിച്ച് കടയുടമ. കടയ്ക്കാവൂരിലെ ഒരു ബേക്കറി ഉടമയാണ് വേറിട്ട ഈ ശിക്ഷാ രീതിക്ക് പിന്നിൽ. കടയിൽ ആളുള്ളപ്പോൾ ആരുടെയും ശ്രദ്ധയിൽപെടാതെ സാധനം അടിച്ച് മാറ്റുന്നവരുടെ കഷ്ടപ്പാടിനെ 'ബഹുമാനിക്കുകയും', 'അംഗീകരിക്കുകയും' ചെയ്യണമെന്നാണ് കടയുടമയുടെ നിലപാട്. എന്തായാലും സാധനങ്ങള്‍ അടിച്ചുമാറ്റിയ ആളിന് കിട്ടിയത് എട്ടിന്റെ പണിയാണ്. ഇനി മേലില്‍ ഒരു സാധനം വഴിയിൽ കിടന്നു കിട്ടിയാൽ പോലും എടുക്കില്ലെന്നാണ് യുവാവ് പ്രതികരിച്ചത്.

Aster mims 04/11/2022

മോഷ്ടാവിന് അപ്രതീക്ഷിത സമ്മാനം

കഴിഞ്ഞ ദിവസമാണ് മാന്യമായ വസ്ത്രം ധരിച്ച് കടയിലെത്തിയ യുവാവ് സാധനങ്ങള്‍ തിരയുന്നതിനിടെ 500 രൂപയോളം വിലവരുന്ന സാധനം കൈക്കലാക്കിയത്. ആരുമറിഞ്ഞില്ലെന്നാണ് ഇയാള്‍ കരുതിയതെങ്കിലും എല്ലാം വിശദമായി സിസിടിവിയിൽ പതിഞ്ഞിരുന്നു. പിന്നീടാണ് കടയുടമ ദൃശ്യങ്ങള്‍ കണ്ടത്. ആദ്യം പൊലീസിൽ അറിയിക്കാനാണ് കരുതിയതെങ്കിലും പിന്നീട് ഒരിക്കലും മറക്കാത്ത ഒരു സമ്മാനം മോഷ്ടാവിന് നൽകുന്നതിനെക്കുറിച്ചുള്ള വേറിട്ട ചിന്ത ഉടലെടുക്കുകയായിരുന്നു.

തുടർന്ന് സിസിടിവിയിൽനിന്നു കിട്ടിയ ചിത്രം പതിപ്പിച്ച് ഒരു ഫലകം തയാറാക്കി. അതോടൊപ്പം, ഒരു പൊന്നാടയും വാങ്ങി. രാവിലെ തന്നെ ഭാര്യയെ ഒപ്പം കൂട്ടി യുവാവിൻ്റെ വീട് തേടിപ്പിടിച്ച് അവിടെ എത്തുകയായിരുന്നു.

സമ്മാനം നൽകിയതിൻ്റെ ദൃശ്യങ്ങൾ വൈറൽ

'ജാംഗോ നീയറിഞ്ഞോ, ഞാൻ പെട്ടു' എന്ന അവസ്ഥയിലായിപ്പോയ യുവാവിനെ പൊന്നാട അണിയിച്ച് ഫലകവും കൈമാറി. ഈ ചടങ്ങിൻ്റെ ചിത്രങ്ങളും വിഡിയോയും എടുക്കുകയും ചെയ്തു. തനിക്ക് അബദ്ധം പറ്റിപ്പോയെന്ന് യുവാവ് പറയുന്നതും അത് സാരമില്ലെന്ന് ഉടമ മറുപടി പറയുന്നതും സമൂഹമാധ്യമത്തിൽ പ്രചരിക്കുന്ന വിഡിയോയിലുണ്ട്.

'കടവും വായ്പയും എടുത്താണ് കട നടത്തുന്നത്. അതിനിടയിൽ ആളുകൾ ഇങ്ങനെ പ്രവർത്തിച്ചാൽ വലിയ നഷ്ടമുണ്ടാകും', എന്ന് കടയുടമ പറഞ്ഞു. പൊലീസിൽ ഏൽപ്പിക്കാതെ വേറിട്ട രീതിയിൽ ശിക്ഷ നൽകിയ കടയുടമയുടെ നടപടി സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.
 

മോഷ്ടാവിന് 'മീശമാധവൻ' പുരസ്‌കാരം നൽകിയ കടയുടമയുടെ വേറിട്ട പ്രതികാരത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക.

Article Summary: Shop owner gives 'Meesa Madhavan' award to a thief caught on CCTV.

#MeesaMadhavan #CCTVThief #UniquePunishment #KeralaNews #ViralVideo #ShopOwner

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script