Accidental Death | കെഎസ്ആര്‍ടിസി ബസും ഓടോറിക്ഷയും കൂട്ടിയിടിച്ച് കുട്ടിയടക്കം ഒരു കുടുംബത്തിലെ 3 പേര്‍ക്ക് ദാരുണാന്ത്യം
ദമ്പതികളും 14 കാരിയായ മകളുമാണ് മരിച്ചത്.
നിയന്ത്രണം നഷ്ടപ്പെട്ട ഓടോറിക്ഷ ബസിന് മുന്നിലേക്ക് ഇടിച്ച് കയറുകയായിരുന്നുവെന്നാണ് വിവരം.
അപകടത്തില്‍ ഓടോറിക്ഷ പൂര്‍ണമായും തകര്‍ന്നു.
മലപ്പുറം: (KVARTHA) കെഎസ്ആര്‍ടിസി ബസും ഓടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. ഓടോറിക്ഷ യാത്രികരായ മോങ്ങം ഒളമതില്‍ സ്വദേശി അശ്‌റഫ് (44), ഭാര്യ സാജിത (39), മകള്‍ ഫിദ (14) എന്നിവരാണ് മരിച്ചത്. മലപ്പുറം മേല്‍മുറി മുട്ടിപ്പടിയിലാണ് അപകടമുണ്ടായത്.
ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്. പാലക്കാട് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസിന് മുന്നിലേക്ക് എതിര്‍ ദിശയില്‍ നിന്ന് നിയന്ത്രണം നഷ്ടപ്പെട്ട ഓടോറിക്ഷ ഇടിച്ച് കയറുകയായിരുന്നുവെന്നാണ് വിവരം.
അശ്‌റഫും മകള്‍ ഫിദയും അപകടസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. ആശുപത്രിയില്‍ എത്തിയാണ് ഫാത്വിമയുടെ മരണം സ്ഥിരീകരിച്ചത്. മൂന്ന് മൃതദേഹങ്ങളും മഞ്ചേരി മെഡികല്‍ കോളജ് ആശുപത്രിയിലെ മോര്‍ചറിയിലേക്ക് മാറ്റി. അപകടത്തില്‍ ഓടോറിക്ഷ പൂര്‍ണമായും തകര്‍ന്നു.