

● കൂരിയാട് ആണ് ആറുവരിപ്പാത ഇടിഞ്ഞുവീണത്.
● സർവീസ് റോഡിലേക്ക് കോൺക്രീറ്റ് ഭിത്തി പതിച്ചു.
● മൂന്ന് കാറുകൾ അപകടത്തിൽപ്പെട്ടു.
● നാല് പേർക്ക് നിസ്സാര പരിക്കുകൾ.
● കോഴിക്കോട്-തൃശ്ശൂർ റൂട്ടിൽ യാത്രാതടസ്സം.
● നിർമ്മാണത്തിലെ അപാകത അന്വേഷിക്കണം.
മലപ്പുറം: (KVARTHA) നിർമാണത്തിനിടെ ദേശീയപാത 66ലെ ആറുവരിപ്പാത ഇടിഞ്ഞുവീണു. ഉച്ചയോടെയാണ് സംഭവം. കോഴിക്കോട് തൃശ്ശൂർ ദേശീയ പാതയിൽ മലപ്പുറം ജില്ലയിലെ കൂരിയാടിനും കൊളപ്പുറത്തിനും ഇടയിലാണ് റോഡ് തകർന്ന് വീണത്. കൂരിയാട് സർവീസ് സ്റ്റേഷന് സമീപം ദേശീയപാതയുടെ ഒരുഭാഗം സർവീസ് റോഡിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. സർവീസ് റോഡിലൂടെ യാത്ര ചെയ്തിരുന്ന കാറിന് മുകളിലേക്കാണ് ആറുവരിപ്പാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണത്.
റോഡ് ഇടിഞ്ഞ് വീണ് മൂന്ന് കാറുകളാണ് അപകടത്തിൽ പെട്ടത്. രണ്ട് വാഹനങ്ങളുടെ മുകളിലേക്ക് കല്ലും മണ്ണും പതിച്ചു. സംഭവത്തിൽ ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. രണ്ടു കാറുകൾക്കു മുകളിലേക്ക് മണ്ണും കോൺക്രീറ്റ് കട്ടകളും വീഴുകയായിരുന്നു. കാറിനുള്ളിലുണ്ടായിരുന്ന 4 പേരെ ആശുപത്രിയിലേക്ക് മാറ്റി. ഇവർക്ക് നിസാര പരുക്കുകളാണ് പറ്റിയത്.
അപകടത്തെ തുടർന്ന് പ്രദേശത്ത് ഗതാഗതം സ്തംഭിച്ചു. കൊളപ്പുറം കക്കാട് വഴി കോഴിക്കോട് നിന്നും തൃശൂർ ഭാഗത്തേക്കുള്ള ഗതാഗതമാണ് പൂർണമായും തടസപ്പെട്ടത്. വാഹനങ്ങൾ വികെ പടിയിൽനിന്നും മമ്പുറം വഴി കക്കാട് വഴി പോകേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.
മലപ്പുറത്തെ പുതിയ ആറുവരിപ്പാത തകർന്ന സംഭവം ഞെട്ടലുളവാക്കുന്നതാണ്. ഇതിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും പങ്കുവെക്കുക.
Article Summary: Portion of the under-construction six-lane National Highway 66 collapsed in Malappuram, affecting three cars on the service road. Four people sustained minor injuries. No fatalities were reported, but the incident caused severe traffic disruption.
#Malappuram, #HighwayCollapse, #RoadAccident, #NationalHighway66, #KeralaNews, #TrafficAlert