Accident | മലപ്പുറത്ത് കെഎസ്ആര്‍ടിസി ബസ് തലകീഴായി മറിഞ്ഞ് 30 യാത്രക്കാര്‍ക്ക് പരുക്ക്

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● അപകട കാരണം വ്യക്തമല്ല.
● ആരുടേയും പരുക്ക് ഗുരുതരമല്ല.
● 50 ഓളം യാത്രക്കാരുണ്ടായിരുന്നു.
മലപ്പുറം: (KVARTHA) തലപ്പാറയില്‍ (Thalappara) കെഎസ്ആര്‍ടിസി ബസ് തലകീഴായി മറിഞ്ഞ് അപകടം. 30 ലധികം പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ആരുടേയും പരുക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.
തൊട്ടില്‍പാലയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ദീര്‍ഘദൂര ബസാണ് അപകടത്തില്‍പ്പെട്ടത്. ഞായറാഴ്ച രാത്രി 11.15 മണിയോടെയാണ് ദേശീയപാതയിലൂടെ ഓടിക്കൊണ്ടിരുന്ന ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞത്. ഒരു പാടത്തേക്കാണ് ബസ് മറിഞ്ഞുവീണത്. ബസിന്റെ ചില്ലുകള്‍ പൊട്ടിച്ചാണ് ഓടികൂടിയ പ്രദേശവാസികള്‍ ബസിനകത്തെ ആളുകളെ പുറത്തേക്കെടുത്തത്.

അപകട കാരണം വ്യക്തമല്ല. പ്രദേശവാസികള്‍ തങ്ങളുടെ വാഹനത്തിലും ആംബുലന്‍സുകളിലുമായാണ് പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്. ബസിന്റെ വേഗത കുറവായതും യാത്രക്കാര്‍ കുറവായതും മൂലം വലിയ ദുരന്തം ഒഴിവായെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ബസില്‍ ഏതാണ്ട് 50 ഓളം യാത്രക്കാരുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
#KSRTC #busaccident #Malappuram #Kerala #accident #injured #rescue #safety