Crash | മലപ്പുറത്ത് കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച് 5 യാത്രക്കാര്‍ക്ക് പരുക്ക്

 
KSRTC bus accident in Malappuram
Watermark

Photo Credit: Facebook/Kerala State Road Transport Corporation

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● അപകടം എടവണ്ണ പാലപ്പറ്റയില്‍.
● 6 ടയറുകളും തേഞ്ഞ് പഴകിയിരുന്നു.
● ബസിന്റെ ബ്രേക്കിനും തകരാര്‍.

മലപ്പുറം: (KVARTHA) കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച് ബസിലുണ്ടായിരുന്ന അഞ്ച് യാത്രക്കാര്‍ക്ക് പരുക്കേറ്റു. എടവണ്ണ പാലപ്പറ്റയില്‍ നിലമ്പൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസാണ് അപകടത്തില്‍പ്പെട്ടത്. 

പാലപ്പെറ്റയിലെ ബസ്റ്റോപ്പിന് തൊട്ടടുത്താണ് അപകടമുണ്ടായത്. ബസ്റ്റോപ്പിലുള്ള ആളുകളെ കയറ്റുന്നതിനായി കെഎസ്ആര്‍ടിസി ബസ് നിര്‍ത്തുന്നതിനിടയാണ് സംഭവം. മേഖലയില്‍ ചെറിയ മഴയും ഉണ്ടായിരുന്നു. ബസിന്റെ ബ്രേക്കിന് തകരാറുണ്ടെന്നും വാഹനത്തിന്റെ ബ്രേക്ക് സിസ്റ്റത്തിന്റെ തകരാറായിരിക്കാം അപകടകാരണമായതെന്നും ബസ് ഡ്രൈവര്‍ പറഞ്ഞു. 

Aster mims 04/11/2022

25 ഓളം യാത്രക്കാരാണ് ബസ്സില്‍ ഉണ്ടായിരുന്നത്. പരുക്കേറ്റവരെ പ്രദേശവാസികള്‍ ചേര്‍ന്ന് എടവണ്ണയിലെ ഇ എം സി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം ബസിന്റെ ആറ് ടയറുകളും തേഞ്ഞ് പഴകി ഓടി കഴിഞ്ഞ നിലയിലാണ്. ഇതും അപകടകാരണമാവാമെന്ന് പ്രദേശവാസികളും സന്നദ്ധ പ്രവര്‍ത്തകരും പറയുന്നു.

#KSRTC #busaccident #Kerala #Malappuram #India #roadsafety #publictransport

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script