Crash | ചെറുകുന്നില്‍ ഇനോവ തെങ്ങിലിടിച്ച് മറിഞ്ഞ് 5 പേര്‍ക്ക് പരുക്കേറ്റു; ഒരാളുടെ നില ഗുരുതരം

 
A car crashed into a tree.

Photo: Arranged

ADVERTISEMENT

● ചൊവ്വാഴ്ച പുലര്‍ചെ 2 മണിയോടെയായിരുന്നു അപകടം.
● കണ്ണപുരം പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.

കണ്ണൂര്‍: (KVARTHA) ചെറുകുന്നിന്‍ ഇനോവ കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് എട്ടിക്കുളം സ്വദേശികളായ അഞ്ചുപേര്‍ക്ക് പരുക്കേറ്റു ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ചൊവ്വാഴ്ച പുലര്‍ചെ രണ്ട് മണിയോടെയായിരുന്നു സംഭവം.

കാര്‍ നിയന്ത്രണം വിട്ട് വയലിലെ തെങ്ങില്‍ ഇടിച്ച് മറിയുകയായിരുന്നു. പരുക്കേറ്റവരെ പരിയാരം കണ്ണൂര്‍ ഗവ.മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഹമ്മദ് (17), മുബാറക്ക് (18), മുഹമ്മദ് ഇഹ്സാന്‍ സാദിഖ് (17), റിസാന്‍(18), ഹാഫിസ്(17) എന്നിവര്‍ക്കാണ് പരുക്ക്.

Aster_MIMS

ഗുരുതരാവസ്ഥയിലുള്ള മുബാറക്കിനെ കണ്ണൂരിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കണ്ണപുരം പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.

#KeralaAccident #CarCrash #RoadSafety #EmergencyServices

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia