Transplant | സംസ്ഥാനത്ത് ആദ്യം; കുട്ടികള്‍ക്കുള്ള കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കോട്ടയം മെഡികല്‍ കോളജില്‍ വിജയകരം
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (KVARTHA) കോട്ടയം മെഡിക്കല്‍ കോളേജില്‍ 5 വയസ്സുള്ള കുഞ്ഞിന് കരള്‍ മാറ്റിവയ്ക്കല്‍ (Pediatric Liver Transplant) ശസ്ത്രക്രിയ (Surgery) പൂര്‍ത്തിയായി. കുഞ്ഞിന്റെ അമ്മയാണ് കരള്‍ നല്‍കിയത്. അമ്മയുടെ പ്രായം 25 വയസ്സാണ്. സംസ്ഥാനത്തെ ആദ്യ പീഡിയാട്രിക് ലിവര്‍ ട്രാന്‍സ്പ്ലാന്റേഷനാണ്. രാജ്യത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ വളരെ അപൂര്‍വ്വമാണ് പീഡിയാട്രിക് ലിവര്‍ ട്രാന്‍സ്പ്ലാന്റേഷന്‍. അതും ലൈവ് ട്രാന്‍സ്പ്ലാന്റേഷന്‍. അതിസങ്കീര്‍ണമായിട്ടുള്ള ശസ്ത്രക്രിയയാണിത്.
സര്‍ജിക്കല്‍ ഗ്യാസ്ട്രോ വിഭാഗം മേധാവി ഡോ. ആര്‍.എസ്. സിന്ധുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ട്രാന്‍സ്പ്ലാന്റേഷന്‍ നടത്തിയത്. അതി സങ്കീര്‍ണമായ ഈ ട്രാന്‍സ്പ്ലാന്റേഷന്‍ ഏറ്റെടുത്ത് പൂര്‍ത്തിയാക്കിയ ഡോ. സിന്ധുവിനേയും ടീം അംഗങ്ങളേയും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. 2022 ഫെബ്രുവരിയിലാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി ലിവര്‍ ട്രാന്‍സ്പ്ലാന്റേഷന്‍ ആരംഭിക്കുന്നത്.
