Health | മലബാറിലെ ആദ്യ സമഗ്ര ജീവന്‍രക്ഷാ പരിശീലന കേന്ദ്രവുമായി ആസ്റ്റര്‍; കോഴിക്കോട്ട് പ്രവര്‍ത്തനമാരംഭിച്ചു
● മലബാറിലെ ആദ്യ സമഗ്ര ജീവന്‍ രക്ഷാ പരിശീലന കേന്ദ്രം.
● അത്യാധുനിക സാങ്കേതികവിദ്യകളും മികച്ച ഉപകരണങ്ങളുടേയും സഹായം.
● അടിയന്തര ഘട്ടങ്ങളെ നേരിടാന്‍ ആവശ്യമായ മെഡിക്കല്‍ പരിശീലനം.
കോഴിക്കോട്: (KVARTHA) പൊതുജനങ്ങള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഒരുപോലെ പരിശീലനം നേടാന്‍ കഴിയുന്ന അഡ്വാന്‍സ്ഡ് മെഡിക്കല്‍ സിമുലേഷന്‍ സെന്റര്‍ കോഴിക്കോട് പ്രവര്‍ത്തനമാരംഭിച്ചു. കോഴിക്കോട് ആസ്റ്റര്‍ മിംസിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് തയ്യാറാക്കിയ ഈ പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ നിര്‍വഹിച്ചു. മലബാറിലെ ആദ്യ സമഗ്ര ജീവന്‍ രക്ഷാ പരിശീലന കേന്ദ്രമാണിത്.
അത്യാധുനിക സാങ്കേതികവിദ്യകളും മികച്ച ഉപകരണങ്ങളുടേയും സഹായത്തോടെ ഏതൊരു അടിയന്തര ഘട്ടങ്ങളെയും ശാസ്ത്രീയമായി നേരിടാന്‍ ആവശ്യമായ മെഡിക്കല്‍ പരിശീലനമാണ് ഈ കേന്ദ്രത്തില്‍ നിന്നും ലഭ്യമാകുക. പൊതുജനങ്ങള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ആവശ്യമായ മുഴുവന്‍ പരിശീലനവും നല്‍കാന്‍ പ്രാപ്തമായ ഈ കേന്ദ്രം, എല്ലാവിധ സൗകര്യങ്ങളോടും അത്യാധുനിക ഉപകരണങ്ങളിലൂടെയുള്ള പരിശീലനം വഴി മെഡിക്കല്‍ അടിയന്തരാവസ്ഥ മൂലം കൂടിവരുന്ന മരണനിരക്ക് കുറയ്ക്കാന്‍ സഹായകമാകുമെന്ന് ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.
ചടങ്ങില്‍ മിംസ് ഹോസ്പിറ്റല്‍ ഡയറക്ടര്‍മാരായ ഡോ. പി എം ഹംസ, ബഷീര്‍ യു, സി എം എസ് ഡോ. എബ്രഹാം മാമന്‍, എമര്‍ജന്‍സി വിഭാഗം ഡയറക്ടര്‍ ഡോ. വേണുഗോപാലന്‍ പി പി, സി ഒ ഒ ലുഖ്മാന്‍ പൊന്‍മാടത്ത്, എച്ച് ആര്‍ മാനേജര്‍ ബ്രിജു മോഹന്‍, ഡോ. പ്രതിഭ, ചീഫ് നഴ്‌സിംഗ് ഓഫീസര്‍ ശീലാമ്മ തുടങ്ങിയവര്‍ പങ്കെടുത്തു.
#lifesavingtraining #medicalemergency #healthcare #Kerala #AsterMIMS #Kozhikode #firstaid