ഉത്ര വധം പ്രമേയം: 'രാജകുമാരി'യുടെ ടൈറ്റിൽ പോസ്റ്റർ മഞ്ജു വാരിയർ പ്രകാശനം ചെയ്‍തു

 
Manju Warrier Unveils Title Poster for 'Rajakumari'
Watermark

Image Credit: Facebook/Manju Warrier

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● ജോസഫ് സിനിമയിലൂടെ ശ്രദ്ധേയയായ ആത്മീയയാണ്‌ നായിക 'ജാനകി'യായി എത്തുന്നത്.
● നവാഗതനായ ഉണ്ണിദാസ് കൂടത്തിലാണ്‌ ചിത്രത്തിൻ്റെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത്.
● 'രാജകുമാരി' ഒരു ശക്തമായ സ്ത്രീപക്ഷ സിനിമയും ത്രില്ലർ ചിത്രവുമാണ്‌.
● പുതുമുഖം ഫഹദ് സിദ്ദിഖാണ്‌ നായകൻ; ശ്രീജിത്ത് രവി, സെന്തിൽ കൃഷ്ണ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.

കൊച്ചി: (KVARTHA) ശക്തമായ ഒരു സ്ത്രീപക്ഷ സിനിമയായി ഒരുങ്ങുന്ന 'രാജകുമാരി'യുടെ ടൈറ്റിൽ പോസ്റ്റർ മലയാളത്തിൻ്റെ ലേഡി സൂപ്പർ സ്റ്റാർ നടി മഞ്ജു വാരിയരുടെ ഒഫീഷ്യൽ പേജിലൂടെ പ്രകാശനം ചെയ്തു. കേരളീയ സമൂഹത്തെ വലിയൊരു ഞെട്ടലിലേക്ക് തള്ളിവിട്ട ഒരു യഥാർത്ഥ സംഭവത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ്‌ ഈ ചിത്രം ഒരുക്കുന്നത്.

Aster mims 04/11/2022

കൊല്ലം ജില്ലയിലെ അഞ്ചൽ എന്ന സ്ഥലത്ത് ഉത്ര എന്ന യുവതി പാമ്പുകടിയേറ്റ് മരിച്ച സംഭവമാണ്‌ 'രാജകുമാരി'ക്ക് ആധാരം. പൊന്നും പണവും നൽകിയാണ്‌ ഉത്രയുടെ രക്ഷകർത്താക്കൾ വിവാഹം നടത്തിയത്. പിന്നീടുള്ള അമ്പേഷണത്തിൽ ഒരു വയസ്സു മാത്രം പ്രായമുള്ള മകൻ്റെ അമ്മയായ ഈ വീട്ടമ്മയുടെ മരണം ഭർത്താവിൻ്റെ ആസൂത്രിതമായ കൊലപാതകമെന്ന് തെളിയുകയും ഭർത്താവിനെ ശിക്ഷിക്കുകയും ചെയ്തിരുന്നു. കുടുംബ സദസ്സുകളുടെ ഇടയിൽ വലിയ വേദനയുളവാക്കിയ ഈ സംഭവമാണ്‌ 'രാജകുമാരി'യിലൂടെ ചർച്ച ചെയ്യപ്പെടുന്നത്.

നായികയായി ആത്മീയ

ഒരു പെൺകുട്ടി വിവാഹിതയായി പുതിയൊരു തറവാട്ടിലേക്ക് വലിയ സ്വപ്നങ്ങളുമായിട്ടാണ്‌ കടന്നു വരുന്നത്. അത്തരത്തിലുള്ള ഒരു കഥാപാത്രമാണ്‌ ഈ ചിത്രത്തിലെ ജാനകി. ജോസഫ് എന്ന സിനിമയിലൂടെ മികച്ച നടിയായി ശ്രദ്ധേയയായ ആത്മീയയാണ്‌ നായിക കഥാപാത്രമായ ജാനകിയെ അവതരിപ്പിക്കുന്നത്. നവാഗതനായ ഉണ്ണിദാസ് കൂടത്തിലാണ്‌ ഈ ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. തികച്ചും ത്രില്ലർ മൂഡിലാണ്‌ ഈ ചിത്രത്തിൻ്റെ അവതരണം. പുതുമുഖം ഫഹദ് സിദ്ദിഖാണ്‌ ഈ ചിത്രത്തിലെ നായകൻ.

നല്ല സിനിമ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഫറാസ് മുഹമ്മദ്, ഫഹദ് സിദ്ദിഖ്, ഫയാസ് മുഹമ്മദ് എന്നിവർ ചേർന്നാണ്‌ ചിത്രം നിർമിക്കുന്നത്. ശ്രീജിത്ത് രവി, സെന്തിൽ കൃഷ്ണ, കുടശ്ശനാട് കനകം, വീണാ നായർ, രാജേഷ് കണ്ണൂർ, ഋതു മന്ത്ര എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നുണ്ട്.

യുവ സാങ്കേതിക പ്രതിഭകൾ

സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് രവിയുടെ നേതൃത്ത്വത്തിലുള്ള കൊച്ചിൻ മീഡിയാ ഇൻസ്റ്റിട്യൂട്ടിൽ നിന്നും പരിശീലനം പൂർത്തിയാക്കിയ മൂന്ന് പേർ ചിത്രത്തിൻ്റെ അണിയറയിൽ പ്രവർത്തിക്കുന്നുണ്ട്. സംവിധായകൻ ഉണ്ണിദാസ് കൂടത്തിൽ, എഡിറ്റർ അഖിൽ ദാസ്, ഛായാഗ്രാഹകൻ ശ്രീരാഗ് മാങ്ങാട് എന്നിവരാണ്‌ ഇവർ. ഇവരുടെ കൂട്ടായ സംരംഭം കൂടിയാണ്‌ ഈ ചിത്രം. ഗാനങ്ങൾ വിനായക് ശശികുമാർ രചിക്കുമ്പോൾ ഡെൻസൺ ഡൊമിനിക്കാണ്‌ സംഗീതം ഒരുക്കുന്നത്. ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി വരുന്നു.
 

കേരളത്തെ ഞെട്ടിച്ച യഥാർത്ഥ സംഭവം പ്രമേയമാക്കുന്ന 'രാജകുമാരി'യെക്കുറിച്ച് നിങ്ങൾക്കെന്തു തോന്നുന്നു? കമൻ്റ് ചെയ്യുക.

Article Summary: Manju Warrier launches 'Rajakumari' poster, based on Uthra case.

#RajakumariMovie #UthraCase #ManjuWarrier #Aathmiya #MalayalamCinema #Thriller

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script