ചിത്രദുർഗ സ്വദേശിയുടെ മരണം; ദർശൻ തൊഗുദീപയ്ക്ക് വിദേശത്ത് പോകാൻ അനുമതി


● രേണുകസ്വാമി കൊലക്കേസിലെ രണ്ടാം പ്രതി.
● ജാമ്യം ലഭിച്ചശേഷം സിനിമയിൽ സജീവം.
● സിനിമാ ചിത്രീകരണത്തിനാണ് യാത്ര.
● ജൂലൈ 1 മുതൽ 27 വരെ ദുബായ്, യൂറോപ്പ് പോകണം.
● ബെംഗളൂരു കോടതിയാണ് അനുമതി നൽകിയത്.
ബെംഗളൂറു: (KVARTHA) ആരാധകനെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലുള്ള കന്നഡ നടൻ ദർശൻ തൊഗുദീപയ്ക്ക് വിദേശത്ത് പോകാൻ കോടതിയുടെ അനുമതി. സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ട് ജൂലൈ 1 മുതൽ 27 വരെ ദുബായ്, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് പോകാനാണ് ബെംഗളൂറു സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി അനുമതി നൽകിയത്.
ചിത്രദുർഗ സ്വദേശിയും ദർശന്റെ ആരാധകനുമായ രേണുകസ്വാമിയെ ബെംഗളൂറുവിലെത്തിച്ച് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് നടനെതിരെയുള്ള കേസ്. ദർശന്റെ സുഹൃത്തും നടിയുമായ പവിത്ര ഗൗഡയ്ക്ക് സമൂഹമാധ്യമത്തിൽ അശ്ലീല സന്ദേശമയച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
ഈ കേസിൽ രണ്ടാം പ്രതിയാണ് ദർശൻ. നടി പവിത്ര ഗൗഡ ഉൾപ്പെടെ 17 പ്രതികളാണ് കേസിലുള്ളത്. കഴിഞ്ഞ ഡിസംബറിൽ ജാമ്യം ലഭിച്ചശേഷം ദർശൻ സിനിമാ ചിത്രീകരണങ്ങളിൽ സജീവമാണ്.
കൊലക്കേസ് പ്രതിക്ക് വിദേശയാത്രയ്ക്ക് അനുമതി നൽകിയത് ശരിയാണോ? സിനിമ താരങ്ങൾക്ക് നിയമപരമായ ഇളവുകൾ ലഭിക്കുന്നുണ്ടോ? നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
Article Summary: Actor Darshan, accused in a murder case, granted court permission for foreign travel for filming.
#Darshan #MurderCase #Karnataka #CourtOrder #FilmShoot #CelebrityCrime