Arrest | നടന്‍ സല്മാന് ഖാനെതിരെ ഭീഷണി സന്ദേശം അയച്ച സംഭവം; ഒരാള്‍ പൊലീസ് പിടിയിലായി
● ജംഷഡ്പൂരില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.
● പ്രതിയെ മുംബൈയിലേക്ക് കൊണ്ടുവരും.
● മുംബൈ ട്രാഫിക് പൊലീസിനാണ് സന്ദേശം എത്തിയത്.
മുംബൈ: (KVARTHA) ഗുണ്ടാസംഘത്തിന്റെ തലവന്‍ ലോറന്‍സ് ബിഷ്ണോയിയുടെ പേരില്‍ ബോളിവുഡ് നടന്‍ സല്മാന് ഖാനെതിരെ ഭീഷണി സന്ദേശം അയച്ച് 5 കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. പച്ചക്കറി വില്‍പ്പനക്കാരനായ ഷെയ്ഖ് ഹസനാണ് (Sheikh Hasan - 24) പിടിയിലായത്.
ജംഷഡ്പൂരില്‍ നിന്നാണ് ഇയാളെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. ജംഷഡ്പൂരിലെ ലോക്കല്‍ പോലീസിന്റെ സഹായത്തോടെ, അന്വേഷണം നടത്തിയാണ് സന്ദേശം അയച്ച പ്രതിയെ വ്യാഴാഴ്ച പിടികൂടിയതെന്നും ഇയാളെ മുംബൈയിലേക്ക് കൊണ്ടുവരുമെന്നും പോലീസ് പറഞ്ഞു.
തനിക്ക് വൈകാതെ അഞ്ച് കോടി നല്‍കിയില്ലെങ്കില്‍ താരത്തെ അപായപ്പെടുത്തുമെന്ന ഭീഷണി മുംബൈ ട്രാഫിക് പൊലീസിന്റെ വാട്‌സ്ആപ്പ് നമ്പറിലേക്കാണ് ഒക്ടോബര്‍ 18 ന് എത്തിയത്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയതിന് പിന്നാലെ തനിക്ക് ബിഷ്‌ണോയ് സംഘവുമായി ബന്ധമില്ലെന്നും ക്ഷമിക്കണമെന്നും അബദ്ധത്തില്‍ അയച്ചതാണെന്നും കാണിച്ച് മറ്റൊരു സന്ദേശം ഇയാള്‍ അതേ നമ്പറില്‍നിന്നും പൊലീസിന് അയച്ചിരുന്നു. ഈ സന്ദേശം അയച്ചയാളുടെ ലൊക്കേഷന്‍ ജാര്‍ഖണ്ഡില്‍ നിന്ന് ട്രാക്ക് ചെയ്തതാണ് പ്രതിയെ പിടികൂടിയതെന്ന് മുംബൈ പോലീസ് അറിയിച്ചു.
നടന്‍ സല്‍മാന് ഖാന് എതിരെ വധ ഭീഷണിയുള്ളതായി നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. തുടര്‍ന്ന് സല്‍മാന്റെ സുരക്ഷയും വര്‍ദ്ധിപ്പിച്ചിരുന്നു, എന്‍സിപി നേതാവ് സിദ്ദീഖിയുടെ കൊലപാതകത്തെ തുടര്‍ന്നുള്ള സാഹചര്യത്തിലാണ് നടന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചത്. ഗുണ്ടാത്തലവന്‍ ലോറന്‍സ് ബിഷ്‌ണോയി സിദ്ധിഖിയുടെ കൊലപാതകത്തിന്റ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.
സല്‍മാന്‍ ഖാനെ അപായപ്പെടുത്താന്‍ വന്‍ ഗൂഢാലോചന നടന്നു എന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ലോറന്‍സ് ബിഷ്ണോയി സല്‍മാനെ കൊലപ്പെടുത്താന്‍ 20 ലക്ഷം വാഗ്ദാനം ചെയ്തിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.
അതേസമയം, തന്റെ അടുത്ത സുഹൃത്തും എന്‍സിപി നേതാവുമായ ബാബ സിദ്ദീഖിന്റെ വിയോഗത്തിന് ദിവസങ്ങള്‍ക്ക് ശേഷം സല്‍മാന്‍ ഖാന്‍ ടെലിവിഷന്‍ പരിപാടിയായ ബിഗ് ബോസ് 18 ലേക്ക് തിരിച്ചെത്തി.
ടൈഗര്‍ 3യാണ് സല്‍മാന്‍ ഖാന്റേതായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. ടൈഗര്‍ 3 ഒരു ദിവസം നേരത്തെ യുഎഇയില്‍ റിലീസ് ചെയ്തിരുന്നു. അതിനാല്‍ നിരവധി പേര്‍ ചിത്രത്തെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ ഇന്ത്യയിലെ റിലീസിന് മുന്നേ തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ പരസ്യമായിരുന്നു. ഹൃത്വിക് റോഷനും ചിത്രത്തില്‍ അതിഥി വേഷത്തിലുണ്ട്.
#SalmanKhan #Bollywood #crime #threat #arrest #IndiaNews #Mumbai #LawrenceBishnoi