Protest | പ്ലസ് വണ്‍ സീറ്റ് വര്‍ധനവ് ആവശ്യപ്പെട്ട് മുസ്ലീം ലീഗ് കലക്ടറേറ്റ് മാര്‍ചും പ്രതിഷേധ ധര്‍ണയും നടത്തി

 
Muslim League Collectorate march and protest dharna demanding plus one seat increase, Muslim League, March, Dharna, Protest, Demand


ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുല്‍ കരീം ചേലേരി അധ്യക്ഷത വഹിച്ചു.

വിദ്യാഭ്യാസം മൗലികാവകാശം.

'വിദ്യാഭ്യാസ മന്ത്രി അഴകൊഴമ്പന്‍ വാചക കസര്‍ത്ത് നടത്തി തടിതപ്പാന്‍ ശ്രമിക്കുന്നു.'

കണ്ണൂര്‍: (KVARTHA) എസ് എസ് എല്‍ സി വിജയിച്ച വിദ്യാര്‍ഥികള്‍ക്ക് തുടര്‍ന്ന് പഠിക്കാനുള്ള സാഹചര്യം ഒരുക്കി കൊടുക്കാതെ ബാര്‍ ഉടമകളുടെ താല്‍പര്യം സംരക്ഷിക്കുന്ന ഗവണ്‍മെന്റായി പിണറായി സര്‍കാര്‍ മാറിയിരിക്കുകയാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന സെക്രടറി എന്‍ ശംസുദ്ദീന്‍ എംഎല്‍എ. 

എസ് എസ് എല്‍ സി വിജയിച്ച മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പ്ലസ് വണ്ണിന് പഠിക്കാനുള്ള സൗകര്യം ലഭിക്കുന്നതുവരെ പ്രക്ഷോഭവുമായി മുസ്ലീം ലീഗ് മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലബാറിലെ ജില്ലകളില്‍ പ്ലസ് വണ്‍ അധിക ബാചുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുസ്ലീം ലീഗ് ജില്ലാ കമിറ്റി നടത്തിയ ധര്‍ണാസമരം കണ്ണൂര്‍ കലക്ടറേറ്റിന് മുന്നില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുല്‍ കരീം ചേലേരി അധ്യക്ഷത വഹിച്ചു.

വിദ്യാഭ്യാസം മൗലികാവകാശമാണ്. കേരളത്തില്‍ എസ് എസ് എല്‍ സി പരീക്ഷയില്‍ ഉന്നത പഠനത്തിന് യോഗ്യത നേടിയ എല്ലാ കുട്ടികള്‍ക്കും പ്ലസ് വണ്‍ പ്രവേശനം ഉറപ്പ് വരുത്താനുള്ള ഉത്തരവാദിത്വം സര്‍കാരിനുണ്ട്. എന്നാല്‍ മലബാറിലെ ജില്ലകളില്‍ ആവശ്യത്തിന് പ്ലസ് വണ്‍ ബാചുകള്‍ ഇല്ല. ഇടത് സര്‍കാര്‍ അധികാരമേറ്റ ശേഷം വിദ്യാര്‍ഥികളുടെ അവകാശം ഉറപ്പുവരുത്താന്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഓരോ വര്‍ഷവും ഈ ആവശ്യം ഉയരുമ്പോള്‍ അഴകൊഴമ്പന്‍ വാചക കസര്‍ത്ത് നടത്തി തടിതപ്പാനാണ് വിദ്യാഭ്യാസ മന്ത്രി ഉള്‍പെടുന്നവര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലിം ലീഗ് ദേശീയ അസിസ്റ്റന്റ് സെക്രടറി സി കെ സുബൈര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ഭാരവാഹികളായ കെ ടി സഹദുള്ള, മഹമൂദ് കടവത്തൂര്‍, അഡ്വ കെ എ ലത്വീഫ്, അഡ്വ. എസ് മുഹമ്മദ്, കെ പി താഹിര്‍, ഇബ്രാഹിം മുണ്ടേരി, കെ വി മുഹമ്മദലി ഹാജി, ഇബ്രാഹിംകുട്ടി തിരുവട്ടൂര്‍, ടി എ തങ്ങള്‍, അന്‍സാരി തില്ലങ്കേരി, മഹമൂദ് അള്ളംകുളം, മുസ്തഫ ചെണ്ടയാട്, പി കെ സുബൈര്‍, ബി കെ അഹമ്മദ്, കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ മുസ്ലിഹ് മീത്തില്‍, എസ് ടി യു ദേശീയ വൈസ് പ്രസിഡന്റ് എം എ കരിം, നസീര്‍ നല്ലൂര്‍, പി സി നസീര്‍, നസീര്‍ പുറത്തില്‍, കെ പി റംശാദ്, കെ പി മൂസ ഹാജി, അലിക്കുഞ്ഞി പന്നിയൂര്‍, അഡ്വ. അഹമ്മദ് മാണിയൂര്‍, പി പി മഹമൂദ്, സി സീനത്ത്, ഷമീമ ജമാല്‍, കെ സി അഹമ്മദ്, സി പി വി അബ്ദുള്ള, യു പി അബ്ദു റഹ് മാന്‍, പി പ്രേമന്‍, രമേശന്‍ തളിയില്‍, പ്രകാശന്‍ പറമ്പന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
 

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia