University Admission | ഡെല്‍ഹി സര്‍വകലാശാലയിലെ ബിരുദ പ്രവേശനനടപടികള്‍ ആരംഭിച്ചു; ഒക്ടോബര്‍ 3 വരെ രജിസ്റ്റര്‍ ചെയ്യാം

 


ന്യൂഡെല്‍ഹി: (www.kvartha.com) ഡെല്‍ഹി സര്‍വകലാശാലയുടെ 2022-23 യുജി അകാഡമിക് സെഷന്‍ നവംബര്‍ ഒന്നിന് ആരംഭിക്കുമെന്ന് വൈസ് ചാന്‍സലര്‍ യോഗേഷ് സിങ് അറിയിച്ചു. സര്‍വകലാശാലയിലെ ബിരുദ പ്രവേശനനടപടികള്‍ തിങ്കളാഴ്ച ആരംഭിച്ചു. കോമണ്‍ സീറ്റ് അലോക്കേഷന്‍ സിസ്റ്റം (CSAS) വഴിയാണ് പ്രവേശനനടപടികള്‍. ഒക്ടോബര്‍ മൂന്നുവരെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

ഡെല്‍ഹി സര്‍വകലാശാല ഔദ്യോഗിക ട്വീറ്റ് പ്രകാരം, മൂന്ന് ഘട്ടങ്ങളിലായി ഈ വര്‍ഷം 67 കോളജുകളിലെ 79 ബിരുദ പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം. പ്രവേശനത്തിനായി സര്‍വകലാശാല രണ്ട് ലിസ്റ്റുകള്‍ പുറത്തിറക്കുമെന്നും അതിനുശേഷം മിഡ് എന്‍ട്രി സ്‌കീം തുറക്കുമെന്നും ഡെല്‍ഹി സര്‍വകലാശാല വൈസ് ചാന്‍സലര്‍ വ്യക്തമാക്കി.

University Admission | ഡെല്‍ഹി സര്‍വകലാശാലയിലെ ബിരുദ പ്രവേശനനടപടികള്‍ ആരംഭിച്ചു; ഒക്ടോബര്‍ 3 വരെ രജിസ്റ്റര്‍ ചെയ്യാം

അതേസമയം എന്തെങ്കിലും കാരണങ്ങളാല്‍ കോമണ്‍ സീറ്റ് അലോകേഷന്‍ സിസ്റ്റം വഴി അപേക്ഷിക്കാന്‍ കഴിയാത്തവര്‍ക്കാണ് മിഡ്- എന്‍ട്രി പ്രവേശനവും. 1000 രൂപയാണ് മിഡ്-എന്‍ട്രി പ്രവേശനം.

 You Might Also Like:

ഒരുമാസം 28 ദിനങ്ങൾ അല്ല! ട്രായിയുടെ നിർദേശങ്ങൾക്ക് പിന്നാലെ 30 ദിവസത്തെ റീചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ച് ടെലികോം കംപനികൾ

Keywords: New Delhi, News, National, Education, University, Delhi University admissions 2022; Apply now.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia