Mobile Recharge | ഒരുമാസം 28 ദിനങ്ങൾ അല്ല! ട്രായിയുടെ നിർദേശങ്ങൾക്ക് പിന്നാലെ 30 ദിവസത്തെ റീചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ച് ടെലികോം കംപനികൾ
Sep 13, 2022, 16:38 IST
ADVERTISEMENT
ന്യൂഡെൽഹി: (www.kvartha.com) ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇൻഡ്യ (TRAI) യുടെ നിർദേശങ്ങൾക്ക് പിന്നാലെ 30 ദിവസത്തെ റീചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ച് രാജ്യത്തെ ടെലികോം കംപനികൾ. കൂടാതെ എല്ലാ മാസവും ഒരേ തീയതികളിൽ പുതുക്കാവുന്ന റീചാർജ് പ്ലാനുകളും അവതരിപ്പിച്ചിട്ടുണ്ട്. നിലവിലെ പ്ലാൻ 28 ദിവസത്തെ കാലാവധിയോടെയാണ് വരുന്നത്. ആ കണക്കനുസരിച്ച്, ഉപഭോക്താക്കൾ 12 മാസത്തേക്ക് 13 തവണ റീചാർജ് ചെയ്യേണ്ടി വരുന്നു.
ഇതിനെതിരെ വ്യാപക പരാതി ഉയർന്നതോടെയാണ് റീചാർജ് കാലാവധി രണ്ട് ദിവസത്തേക്ക് നീട്ടാൻ എല്ലാ മൊബൈൽ നെറ്റ്‌വർക് സേവന ദാതാക്കളോടും ട്രായ് നിർദേശിച്ചത്. കംപനികളുടെ ഈ നീക്കം മൂലം എല്ലാ വർഷവും ഒരു മാസം അധികമായി റീചാർജ് ചെയ്യേണ്ടി വരുന്നതായും അതിന്റെ ഭാരം പേറേണ്ടി വരുന്നതായും ഉപഭോക്താക്കൾ പരാതിപ്പെട്ടിരുന്നു.
മൊബൈൽ റീചാർജ് വാലിഡിറ്റി സംബന്ധിച്ച് ട്രായ് നേരത്തെ നിർദേശങ്ങൾ നൽകിയിരുന്നു. എന്നാൽ ടെലികോം കംപനികൾ ഇത് പാലിച്ചില്ല. ഇതോടെയാണ് ട്രായ് വീണ്ടും നിർദേശം നൽകിയത്. അതേസമയം ചില കംപനികളിൽ നേരത്തെ 299 രൂപയുണ്ടായിരുന്ന 28 ദിവസത്തെ പ്ലാനിന് 30 ദിവസം ആയപ്പോൾ 319 രൂപയായതായും നിരക്ക് കൂട്ടാതെ ദിവസം കൂട്ടുകയായിരുന്നു വേണ്ടിയിരുന്നതെന്നും ചിലർ സാമൂഹ്യ മാധ്യമങ്ങളിൽ കുറിച്ചു.

Keywords: Now, 30-day validity pre-paid recharge options available, National, News, Top-Headlines, Latest-News, New Delhi, India, Mobile, Recharge, Complaint, Telecome, Sim.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.