Event | സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ ചീഫ് മിനിസ്റ്റഴ്‌സ് എവര്‍ - റോളിംഗ് ട്രോഫി മുഖ്യമന്ത്രി പൊതുവിദ്യാഭ്യാസമന്ത്രിക്ക് കൈമാറി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● തിരുവനന്തപുരത്തുനിന്ന് ജാഥയായാണ് കൊച്ചിയിലേക്ക് ട്രോഫി എത്തിക്കുക.
● ഇതാദ്യമായാണ് മേളയില്‍ ട്രോഫി നല്‍കുന്നത്.
● മേള നവംബര്‍ നാല് മുതല്‍ 11 വരെയാണ് നടക്കുന്നത്.
തിരുവനന്തപുരം: (KVARTHA) ഒളിമ്പിക്‌സ് മാതൃകയിലുള്ള സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ ചീഫ് മിനിസ്റ്റേഴ്‌സ് എവര്‍ - റോളിംഗ് ട്രോഫി മുഖ്യമന്ത്രി പിണറായി വിജയന്‍ (Chief Minister Pinarayi Vijayan) പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിക്ക് (V Sivankutty) കൈമാറി. മേളയില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലക്കാണ് ചീഫ് മിനിസ്റ്റേഴ്‌സ് എവര്‍ - റോളിംഗ് സമ്മാനിക്കുക.
ഇതാദ്യമായാണ് ചീഫ് മിനിസ്റ്റേഴ്‌സ് എവര്‍ - റോളിംഗ് ട്രോഫി മേളയില്‍ നല്‍കുന്നത്. തിരുവനന്തപുരത്തുനിന്ന് ജാഥയായാണ് മേള നടക്കുന്ന കൊച്ചിയിലേക്ക് ട്രോഫി എത്തിക്കുക. അതേസമയം ദീപശിഖയും ഭാഗ്യചിഹ്നം തക്കുടുവുമായുള്ള ജാഥ കാസര്‍കോട് നിന്ന് കൊച്ചിയില്‍ എത്തിച്ചേരും.
എറണാകുളം ജില്ലയില്‍ 17 സ്റ്റേഡിയങ്ങളിലായി 24,000 ത്തോളം കായിക താരങ്ങള്‍ മത്സരിക്കുന്ന മേള നവംബര്‍ നാല് മുതല്‍ 11 വരെയാണ് നടക്കുന്നത്. നവംബര്‍ 4ന് വൈകുന്നേരം 5 മണിക്ക് മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി മേള ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന ചടങ്ങിനോട് അനുബന്ധിച്ചുള്ള വര്‍ണാഭമായ സ്‌പോര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ ഇവന്റ് ചലച്ചിത്രതാരം മമ്മൂട്ടി ഉദ്ഘാടനം ചെയ്യും. നവംബര്‍ 11 ന് വൈകുന്നേരം 4 മണിക്ക് സമാപന സമ്മേളനം മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
#keralaschoolsports #chiefministerstrophy #keralaeducation #kochi #sportsmeet #pinarayivijayan #vsivankutty
