ആശ്വാസമായി സ്വർണവില കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വ്യാപാരം 71480 രൂപയിൽ


● 22 കാരറ്റ് പവന് 480 രൂപ കുറഞ്ഞു.
● 18 കാരറ്റിനും ഗണ്യമായ കുറവ്.
● രാവിലെ വില വർധിച്ചിരുന്നു.
● ഇരു സംഘടനകൾക്കും ഒരേ നിരക്ക്.
● സാധാരണ വെള്ളിയുടെ വിലയിൽ മാറ്റമില്ല.
● ഉപഭോക്താക്കൾക്ക് താൽക്കാലിക ആശ്വാസം.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് മേയ് 27 ന് ചൊവ്വാഴ്ച രാവിലെ വര്‍ധനവുമായെത്തി ഉപഭോക്താക്കളുടെ നെഞ്ചിടിപ്പേറ്റിയ സ്വര്‍ണവില ഉച്ചയ്ക്ക് ശേഷം കുറഞ്ഞു. ഇരു വിഭാഗം സംഘടനകള്‍ക്കും ഒരേ നിരക്കാണ് കുറഞ്ഞത്.
ഉച്ചയ്ക്ക് ശേഷം 22 കാരറ്റിന് ഗ്രാമിന് 60 രൂപ കുറഞ്ഞ് 8935 രൂപയിലും പവന് 480 രൂപ കുറഞ്ഞ് 71480 രൂപയിലുമായാണ് വ്യാപാരം നടക്കുന്നത്. രാവിലെ ഗ്രാമിന് 45 രൂപ കൂടി 8995 രൂപയിലും പവന് 360 രൂപ കൂടി 71960 രൂപയിലുമാണ് വ്യാപാരം നടന്നത്.
മേയ് 26 ന് തിങ്കളാഴ്ച ഗ്രാമിന് 40 രൂപ കുറഞ്ഞ് 8950 രൂപയിലും പവന് 320 രൂപ കുറഞ്ഞ് 71600 രൂപയിലുമാണ് വ്യാപാരം നടന്നത്. മേയ് 24 ന് ശനിയാഴ്ച ഗ്രാമിന് 50 രൂപ കൂടി 8990 രൂപയിലും പവന് 400 രൂപ കൂടി 71920 രൂപയിലുമാണ് വ്യാപാരം നടന്നത്. ഇതേ വിലയില്‍ തന്നെയാണ് ഞായറാഴ്ചയും (25.05.2025) വ്യാപാരം നടന്നത്.
18 കാരറ്റിനും വില കൂടി
ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷനിലെ (AKGSMA) കെ സുരേന്ദ്രന്‍ പ്രസിഡന്റും അഡ്വ. എസ് അബ്ദുള്‍ നാസര്‍ സെക്രട്ടറിയുമായുള്ള വിഭാഗത്തിന് മേയ് 27 ന് ഉച്ചയ്ക്ക് ശേഷം 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 60 രൂപ കുറഞ്ഞ് 7325 രൂപയിലും പവന് 480 രൂപ കുറഞ്ഞ് 58600 രൂപയിലുമാണ് കച്ചവടം നടക്കുന്നത്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 110 രൂപ.
രാവിലെ 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 40 രൂപ കൂടി 7385 രൂപയിലും ഒരു പവന്റെ വില 320 രൂപ കൂടി 59080 രൂപയിലുമാണ് വ്യാപാരം നടന്നത്.
ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായുള്ള (AKGSMA) വിഭാഗത്തിന് ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം 18 ഗ്രാം സ്വര്‍ണത്തിന് 55 രൂപ കുറഞ്ഞ് 7360 രൂപയും പവന് 440 രൂപ കുറഞ്ഞ് 48880 രൂപയുമാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിലയില്‍ മാറ്റമില്ല. 110 രൂപയാണ്.
രാവിലെ ഈ വിഭാഗത്തിന് 18 ഗ്രാം സ്വര്‍ണത്തിന് 40 രൂപ കൂടി 7415 രൂപയിലും പവന് 320 രൂപ കൂടി 59320 രൂപയിലുമാണ് കച്ചവടം പുരോഗമിച്ചത്.
സ്വര്‍ണ്ണവിലയിലെ ഈ അപ്രതീക്ഷിതമായ മാറ്റത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക.
Article Summary: Gold price in Kerala dropped by ₹480 per pawn on May 27 afternoon after an initial rise.
#GoldPrice #KeralaGold #GoldRate #MarketUpdate #GoldDrop #May27