Surge | മഞ്ഞലോഹം വരും ദിവസങ്ങളിലും ഞെട്ടിച്ചേക്കാം; സ്വര്‍ണവിലയിലെ വന്‍ വര്‍ധനയ്ക്ക് കാരണം ഇത്


എണ്ണവില ഉയര്‍ന്ന അളവില്‍ തുടരുന്നതാണ് മറ്റൊരു വെല്ലുവിളി.
കേന്ദ്ര ബാങ്കുകള്‍ പലിശ നിരക്കുകള്‍ വെട്ടിക്കുറയ്ക്കുമെന്ന പ്രചാരണവും വില വര്‍ധനവിന് കാരണമായി.
18 കാരറ്റിലുള്ള സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറിയിട്ടുണ്ടെന്ന് വ്യാപാരികള്‍.
ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ 58000 രൂപയ്ക്ക് മുകളില്‍ നല്‍കേണ്ടി വരും.
കൊച്ചി: (KVARTHA) തുടര്‍ച്ചയായ രണ്ട് ദിവസങ്ങളിലായി സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. പവന് 760 രൂപ കൂടി വീണ്ടും 54000 ലേക്ക് അടുക്കുകയാണ്. അന്തര്‍ദേശീയ വിപണിയില്‍ വില ഉയര്‍ന്ന പിന്നാലെ കേരള വിപണിയിലും വില വര്‍ധിക്കുകയായിരുന്നു. ഇങ്ങനെ ആണെങ്കില്‍ ശനിയാഴ്ചയും (22.02.2024) വില വര്‍ധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
സ്വര്‍ണവിലയിലെ വന്‍ വര്‍ധനയ്ക്ക് കാരണം ഇത്:
കേന്ദ്ര ബാങ്കുകള്‍ വൈകാതെ പലിശ നിരക്കുകള്‍ വെട്ടിക്കുറയ്ക്കുമെന്ന പ്രചാരണം വിപണികളിലുണ്ട്. ഇതാണ് സ്വര്‍ണവിലയിലെ വന്‍ വര്‍ധനയ്ക്ക് പ്രധാന കാരണം. കാരണം അങ്ങനെ സംഭവിച്ചാല്‍ ബാങ്ക് നിക്ഷേപങ്ങളില്‍ നിന്നും ബോണ്ടുകളില്‍ നിന്നുമുള്ള വരുമാനം കുറയും. ഇത് മുന്‍കൂട്ടി കണ്ട് നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിയുകയാണ്. ആവശ്യക്കാര്‍ കൂടിയതോടെ സ്വര്‍ണവിലയും കുതിച്ചു. അതേസമയം, പലിശ നിരക്കുകകളില്‍ മറിച്ചൊരു മാറ്റം വന്നാല്‍ ഈ പ്രവണത മാറും. മറിച്ചുള്ള പ്രചാരണം വന്നാല്‍ വില കുറയും. എങ്കില്‍ എല്ലാ ദിവസവും വര്‍ധനവ് തുടരണമെന്നുമില്ല.
എണ്ണവില ഉയര്‍ന്ന അളവില്‍ തുടരുന്നതാണ് മറ്റൊരു വെല്ലുവിളി. ബ്രെന്റ് ക്രൂഡ് ബാരലിന് 85.58 ഡോളറാണ് പുതിയ വില. അമേരികയുടെയും യുഎഇയുടെയും എണ്ണവിലയും ഉയര്‍ന്ന് നില്‍ക്കുകയാണ്. കാരണം ലബ്നാന്‍-ഇസ്രാഈല്‍ യുദ്ധത്തിന് സാധ്യതയുണ്ടെന്ന പ്രചാരണമാണ് എണ്ണ വില ഉയര്‍ന്ന് നില്‍ക്കുന്നത്. കൂടാതെ, ഏറ്റവും ഉയര്‍ന്ന അളവില്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രണ്ട് രാജ്യങ്ങളാണ് ഇന്‍ഡ്യയും ചൈനയും. ഇരുരാജ്യങ്ങളില്‍ നിന്നുമുള്ള ആവശ്യം വര്‍ധിച്ചതും എണ്ണവില വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്.
മൂന്നാമതായുള്ളത് രൂപയാണ്. രൂപയുടെ കാര്യവും വളരെ പരുങ്ങലിലാണ്. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപയുടെ മൂല്യം 83.59ലെത്തി. രൂപ വലിയ ഇടിവ് തുടരുന്നത് വ്യാപാര കമ്മി വര്‍ധിപ്പിക്കുകയും സാമ്പത്തികരംഗത്ത് വലിയ തിരിച്ചടിക്ക് കാരണമാകുകയും ചെയ്യും. ഡോളര്‍ സൂചിക ഉയരത്തില്‍ തന്നെയാണ് നില്‍ക്കുന്നത്. 105.57 എന്ന നിരക്കിലാണ് ഡോളര്‍ സൂചിക. കഴിഞ്ഞ ദിവസത്തേതുമായി താരതമ്യം ചെയ്യുമ്പോള്‍ നാമമാത്രമായ ഇടിവ് വന്നിട്ടുണ്ട്.
18, 22, 24 കാരറ്റിലാണ് സാധാരണ സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കുന്നത്. 22 കാരറ്റിലുള്ള സ്വര്‍ണമാണ് കേരളത്തില്‍ പ്രിയം. വ്യത്യസ്തമായ ഡിസൈനിലുള്ള ആഭരണങ്ങള്‍ 18 കാരറ്റില്‍ ലഭിക്കുന്നതിനാലും വില വര്‍ധിച്ച സാഹചര്യത്തിലും 18 കാരറ്റിലുള്ള സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറിയിട്ടുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു. സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അഡ്വാന്‍സ് ബുകിങ് സംവിധാനം തിരഞ്ഞെടുക്കുന്നതാണ് നല്ലത്. എങ്കില്‍ വില കൂടിയാലും ആശങ്കപ്പെടേണ്ടതില്ല.
ജൂണ്‍ മാസത്തില്‍ സ്വര്‍ണത്തിന് ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത് ഏഴാം (07.06.2024) തിയതി ആയിരുന്നു. പവന് 240 രൂപ വര്‍ധിച്ച് 54080 ആിരുന്നു 22 കാരറ്റ് സ്വര്‍ണത്തിന്റെ വില. 18 കാരറ്റിന് 160 രൂപ വര്‍ധിച്ച് 44960 രൂപയുമായിരുന്നു വില. പിന്നീട് ഘട്ടങ്ങളായി വില കുറഞ്ഞെങ്കിലും വെള്ളിയാഴ്ച(21.06.2024)ത്തെ വര്‍ധനവ് സൂചിപ്പിക്കുന്നത് സ്വര്‍ണവില പുതിയ റെകോര്‍ഡിലെത്തുമെന്നാണ്. പലിശ നിരക്കിലുള്ള ആശങ്കയാണ് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ് രേഖപ്പെടുത്താന്‍ കാരണം.
വെള്ളിയാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 75 രൂപയും പവന് 600 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6715 രൂപയിലും പവന് 53720 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 65 രൂപയും പവന് 520 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5590 രൂപയിലും പവന് 44720 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. വെള്ളി നിരക്കും വര്‍ധിച്ചു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 96 രൂപയില്‍നിന്ന് 01 രൂപ കൂടി 97 രൂപയാണ് വിപണി വില. അതേസമയം, ഹാള്‍മാര്‍ക് വെള്ളിയുടെ വില ദിവസങ്ങളായി രേഖപ്പെടുത്തിയിട്ടില്ല.
ഇത്തരത്തില്‍ ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ 58000 രൂപയ്ക്ക് മുകളില്‍ നല്‍കേണ്ടി വരും. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് 51000 രൂപ കയ്യില്‍ കിട്ടും. ആഗോള വിപണിയില്‍ ഔണ്‍സിന് 2365 ഡോളറിലെത്തി.