Claim | 'സമയം കഴിഞ്ഞിട്ടും ബെവ്‌കോ ഔട്ട്‌ലെറ്റില്‍ പൊലീസുകാര്‍ക്ക് മാത്രം മദ്യവില്‍പ്പന'; ദൃശ്യം പകര്‍ത്തിയ ആളെ മര്‍ദിച്ചതായി പരാതി
● എടപ്പാള്‍ കണ്ടനകം ബെവ്കോ ഔട്ട്ലെറ്റിലാണ് സംഭവം.
● പരുക്കേറ്റയാള്‍ ആശുപത്രിയില്‍ ചികിത്സയില്‍.
മലപ്പുറം: (KVARTHA) എടപ്പാള്‍ കണ്ടനകം ബെവ്‌കോ (Bevco) ഔട്ട്‌ലെറ്റില്‍ അനുവദിച്ച സമയത്തിനുശേഷവും പൊലീസുകാര്‍ക്ക് മദ്യവില്‍പ്പന (Liquor) നടത്തിയതായി പരാതി. അനധികൃത മദ്യവില്‍പ്പനയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രദേശവാസിയെ പൊലീസുകാര്‍ മര്‍ദ്ദിച്ചതായും പരാതിയില്‍ പറയുന്നു. ബെവ്‌കോ ഔട്ട്‌ലെറ്റിന്റെ സമീപത്ത് താമസിക്കുന്ന കണ്ടനകം സ്വദേശി സുനീഷ് കുമാറിനാണ് മര്‍ദ്ദനത്തില്‍ പരുക്കേറ്റത്. സംഭവത്തില്‍ പൊലീസ് സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.
വീട്ടിലേക്ക് സാധനം വാങ്ങാന്‍ ഇറങ്ങിയപ്പോഴാണ് സമയം കഴിഞ്ഞ് മദ്യവില്‍പ്പന നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതെന്ന് സുനീഷ് മാധ്യമങ്ങളോട് പറഞ്ഞു. അടച്ചിട്ട ബെവ്കോയില്‍നിന്നു 9.30 ന് ശേഷമായിരുന്നു രണ്ടുപേര്‍ മദ്യം വാങ്ങിയത്. ഇത് സുനീഷ് മൊബൈല്‍ ഫോണില്‍ പകര്‍ത്തി. ദൃശ്യം പകര്‍ത്തുന്നത് കണ്ട് എത്തിയവര്‍ ചങ്ങരംകുളം സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് സുനീഷിനെ മര്‍ദിക്കുകയായിരുന്നുവെന്നാണ് ആക്ഷേപം.
രാത്രി 9 മണി വരെയാണ് ബെവ്‌കോയിലെ മദ്യവില്പനയ്ക്കായി സമയം അനുവദിച്ചിരിക്കുന്നത്. ഇത് മറികടന്ന് പലപ്പോഴും ഈ ബെവ്‌കോയില്‍ രാത്രി ഏറെ വൈകിയും മദ്യ വില്‍പ്പന നടത്താറുണ്ടെന്ന് നേരത്തെ തന്നെ പരാതിയുണ്ട്.
#KeralaNews #PoliceBrutality #Corruption #Bevco #IndiaNews