കേരളപ്പിറവിദിനത്തില്‍ നേരിയ ആശ്വാസവുമായി സ്വര്‍ണവില; പവന് 200 രൂപ കുറഞ്ഞു

 
Bride Representing Kerala Gold Price November 01

Representational Image Generated by Meta AI

ADVERTISEMENT

● 22 കാരറ്റ് സ്വർണം പവന് 200 രൂപ കുറഞ്ഞ് 90200 രൂപയായി.
● ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്.
● 18, 14, ഒൻപത് കാരറ്റിലുള്ള സ്വർണ വിലകളിലും കുറവ് രേഖപ്പെടുത്തി.
● വെള്ളി നിരക്കുകൾ മാറ്റമില്ലാതെ തുടരുന്നു.

കൊച്ചി: (KVARTHA) സംസ്ഥാനത്ത് ഒക്ടോബര്‍ മാസത്തിലെ അവസാന ദിവസമായ വെള്ളിയാഴ്ച (31.10.2025) ഇരട്ട വര്‍ധനവുമായെത്തി ഉപഭോക്താക്കളെ അമ്പരപ്പിച്ച സ്വര്‍ണവിലയില്‍ ആശ്വാസം. കേരളപിറവിദിനമായ നവംബര്‍ ഒന്നിന് സ്വര്‍ണത്തിന് നേരിയ ഇടിവ് രേഖപ്പെടുത്തി. ശനിയാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 25 രൂപ കുറഞ്ഞ് 11275 രൂപയും പവന് 200 രൂപ കുറഞ്ഞ് 90200 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 

Aster_MIMS


വെള്ളിയാഴ്ച രാവിലെയും ഉച്ചക്ക് ശേഷവുമായി പവന് മണിക്കൂറുകള്‍ക്കിടെ 1320 രൂപയാണ് കൂടിയത്. രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 110 രൂപ കൂടി 11245 രൂപയും പവന് 880 രൂപ കൂടി 89960 രൂപയിലും ഉച്ചക്ക് ശേഷം 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 55 രൂപ കൂടി 11300 രൂപയും പവന് 440 രൂപ കൂടി 90400 രൂപയിലുമാണ് വ്യാപാരം നടന്നത്. 

Kerala Gold Price November 01
18 കാരറ്റിനും വില കുറഞ്ഞു


ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 20 രൂപ കുറഞ്ഞ് 9310 രൂപയും പവന് 160 രൂപ കുറഞ്ഞ് 74480 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 20 രൂപ കുറഞ്ഞ് 9270 രൂപയും പവന് 160 രൂപ കുറഞ്ഞ് 74160 രൂപയിലുമാണ് കച്ചവടം നടക്കുന്നത്. 


14 കാരറ്റിനും 9 കാരറ്റിനും നേരിയ വിലക്കുറവ്

കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 15 രൂപ കുറഞ്ഞ് 7215 രൂപയും പവന് 120 രൂപ കുറഞ്ഞ് 57720 രൂപയും ഒന്‍പത് കാരറ്റിന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 4680 രൂപയും പവന് 80 രൂപ കുറഞ്ഞ് 37440 രൂപയുമാണ്.


വെള്ളിക്ക് വ്യത്യസ്ത നിരക്കുകള്‍

അതേസമയം, ഇരുവിഭാഗം വെള്ളി നിരക്കുകളിലും മാറ്റമില്ല. ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 160 രൂപയും മറുവിഭാഗത്തിന് 157 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
 

കേരളപ്പിറവി ദിനത്തിലെ സ്വർണവില മാറ്റങ്ങളെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം കമൻ്റ് ചെയ്യുക.

Article Summary: Gold price fell by 200 rupees on Kerala Piravi day, now 90200 per sovereign.

#GoldPriceKerala #KeralaPiravi #GoldRateToday #PriceDrop #KeralaNews #Jewellery

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Newsroom Beta
Newsroom Beta

4651 Articles

Tags

Share this story

wellfitindia