കൂടിയും മാറ്റമില്ലാതെയും സ്വര്‍ണത്തിനും വെള്ളിക്കും വ്യത്യസ്ത നിരക്കുകള്‍

 
Bride Representing Kerala Gold Price August 04

Representational Image Generated by Meta AI

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● കെ. സുരേന്ദ്രൻ വിഭാഗത്തിന് വില മാറ്റമില്ല.
● ഡോ. ബി. ഗോവിന്ദൻ വിഭാഗത്തിന് നേരിയ വർദ്ധന.
● 18 കാരറ്റ് സ്വർണ്ണത്തിനും വ്യത്യസ്ത വില.
● 14, 9 കാരറ്റ് സ്വർണ്ണത്തിന് നിരക്കില്‍ മാറ്റമില്ല.
● വെള്ളിയുടെ നിരക്കിലും വ്യത്യാസങ്ങൾ.

കൊച്ചി: (KVARTHA) സംസ്ഥാനത്ത് ആഗസ്ത് നാലിന് തിങ്കളാഴ്ച കൂടിയും മാറ്റമില്ലാതെയും സ്വര്‍ണത്തിനും വെള്ളിക്കും വ്യത്യസ്ത നിരക്കുകള്‍. ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷനിലെ (AKGSMA) കെ സുരേന്ദ്രന്‍ പ്രസിഡന്റും അഡ്വ. എസ് അബ്ദുള്‍ നാസര്‍ സെക്രട്ടറിയുമായുള്ള വിഭാഗത്തിന് 22 കാരറ്റ് സ്വര്‍ണത്തിന് വിലയില്‍ മാറ്റമില്ല. ഗ്രാമിന് 9290 രൂപയും പവന് 74320 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 

Aster mims 04/11/2022

അതേസമയം, ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായുള്ള (AKGSMA) വിഭാഗത്തിന് 22 കാരറ്റ് സ്വര്‍ണത്തിന് വില നേരിയ തോതില്‍ കൂടിയിട്ടുണ്ട്. ഗ്രാമിന് അഞ്ച് രൂപ കൂടി 9295 രൂപയും പവന് 70 രൂപ കൂടി 74360 രൂപയുമാണ്. 


ശനിയാഴ്ച (02.08.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഇരു വിഭാഗത്തിനും ഗ്രാമിന് 140 രൂപ കൂടി 9290 രൂപയും പവന് 1120 രൂപ കൂടി 74320 രൂപയുമായിരുന്നു. ഞായറാഴ്ചയും (03.08.2025) ഇതേ വിലയില്‍ തന്നെയാണ് കച്ചവടം നടന്നത്. 

രണ്ട് വിഭാഗത്തിനും 18 കാരറ്റിന്റെ വിലയില്‍ മാറ്റമില്ല

കെ സുരേന്ദ്രന്‍ വിഭാഗത്തിന് ആഗസ്ത് നാലിന് ഗ്രാമിന് 7620 രൂപയിലും പവന് 60960 രൂപയിലുമാണ് കച്ചവടം നടക്കുന്നത്. ഡോ. ബി ഗോവിന്ദന്‍ വിഭാഗത്തിന് തിങ്കളാഴ്ച ഗ്രാമിന് 7680 രൂപയും പവന് 61440 രൂപയിലുമാണ് കച്ചവടം നടക്കുന്നത്. 

14 കാരറ്റിനും 9 കാരറ്റിനും മാറ്റമില്ല

കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന്റെ വിലയിലും ഒന്‍പത് കാരറ്റിന്റെ വിലയിലും മാറ്റമില്ല. 14 കാരറ്റിന് ഗ്രാമിന് 5935 രൂപയും പവന് 47480 രൂപയുമാണ്. ഒന്‍പത് കാരറ്റിന് ഗ്രാമിന് 3825 രൂപയും പവന് 30600 രൂപയുമാണ്. 

Kerala Gold Price August 04t

വെള്ളിക്ക് വ്യത്യസ്ത നിരക്കുകള്‍

തിങ്കളാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിക്ക് വ്യത്യസ്ത നിരക്കുകളിലാണ് കച്ചവടം നടക്കുന്നത്. കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിലയില്‍ മാറ്റമില്ല. 120 രൂപയിലും മറു വിഭാഗത്തിന് 125 രൂപയില്‍നിന്ന് നാല് രൂപ കുറഞ്ഞ് 124 രൂപയിലുമാണ് കച്ചവടം നടക്കുന്നത്. 

സ്വർണ്ണവിലയിലെ ഈ മാറ്റം നിങ്ങളുടെ നിക്ഷേപങ്ങളെ എങ്ങനെ ബാധിക്കും? അഭിപ്രായങ്ങൾ പങ്കുവെക്കുക.

Article Summary: Gold and silver rates in Kerala show mixed trends today, with some rates up and some unchanged.

#GoldPriceKerala #SilverRate #KeralaBusiness #GoldRatesToday #MarketUpdate #InvestInGold

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia