Gold Rate | സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്; വെള്ളിക്കും ഒരേ നിരക്ക് നിശ്ചയിച്ച് ഇരു വിഭാഗം വ്യാപാരി സംഘടനകൾ


● വ്യാപാരി സംഘടനയിലെ പിളര്‍പ്പ് മൂലമാണ് രണ്ട് സ്വര്‍ണ്ണനിരക്കുകള്‍.
● ഒരു വിഭാഗത്തിന് 22 കാരറ്റ് സ്വര്‍ണ്ണത്തിന് ഗ്രാമിന് 8050 രൂപയും പവന് 64400 രൂപയുമാണ്.
● മറു വിഭാഗത്തിനും 22 കാരറ്റ് സ്വര്‍ണ്ണത്തിന് ഗ്രാമിന് 8050 രൂപയും പവന് 64400 രൂപയുമാണ് നിരക്ക്.
● സാധാരണ വെള്ളിയുടെ വിലയില്‍ യോജിപ്പ്.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. തിങ്കളാഴ്ച (10.03.2025) ഇരു വിഭാഗം വ്യാപാരി സംഘടനകളുടെ നിരക്കിലും വർധനവുണ്ടാണ്ടായെങ്കിലും 22 കാരറ്റ് സ്വർണത്തിന് ഒരേ വിലയാണ് സംഘനകൾ നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ 18 കാരറ്റ് സ്വർണത്തിന് വ്യത്യസ്ത നിരക്കുകളാണ്. സാധാരണ വെള്ളിയുടെ വിലയിലും വ്യത്യസ്ത നിലപാടുകളാണ് ഇരു സംഘടനകളും സ്വീകരിച്ചത്. ഒരു വിഭാഗം വെള്ളിയുടെ വില കുറച്ചപ്പോൾ മറ്റൊരു വിഭാഗം മാറ്റമില്ലാതെ നിലനിർത്തി.
ഭീമ ഗ്രൂപ് ചെയര്‍മാന്‍ ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (AKGSMA) ഭാരവാഹികൾ അറിയിച്ചതു പ്രകാരം, 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 10 രൂപ കൂട്ടി 8050 രൂപയും, പവന് 80 രൂപ കൂട്ടി 64400 രൂപയുമാണ് വില. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 05 രൂപ വർധിച്ച് 6635 രൂപയും, പവന് 40 രൂപ വർധിച്ച് 53080 രൂപയുമാണ് വിപണി വില. സാധാരണ വെള്ളിക്ക് ഗ്രാമിന് 108 രൂപയിൽ നിന്നും 02 രൂപ കുറച്ച് 106 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
അതേസമയം, അയമു ഹാജി പ്രസിഡന്റും അഡ്വ. എസ് അബ്ദുല്‍ നാസര്‍ സെക്രടറിയുമായ ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ചന്റസ് അസോസിയേഷൻ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കൂട്ടി, ഗ്രാമിന് 8050 രൂപയും പവന് 64400 രൂപയുമാണ് നിശ്ചയിച്ചത്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 05 രൂപ കൂട്ടി 6620 രൂപയും, പവന് 40 രൂപ കൂട്ടി 52960 രൂപയുമാണ് നിശ്ചയിച്ചിരിക്കുന്നത്. സാധാരണ വെള്ളിയുടെ വിലയിൽ മാറ്റമില്ലാതെ ഗ്രാമിന് 106 രൂപ എന്ന നിലയിൽ തുടരുന്നു.
ഈ വാർത്ത നിങ്ങൾക്ക് ഉപകാരപ്രദമായെങ്കിൽ ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റായി രേഖപ്പെടുത്തുക.
Gold prices in Kerala increased, but silver prices varied due to a split in the traders' association. 22-carat gold rose by ₹10 per gram, while silver prices showed different rates across two associations.
#GoldPrice, #SilverPrice, #Kerala, #Market, #Business, #Economy