Gold Rate | സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു; പവന് 360 രൂപയുടെ വര്‍ധനവ്; വെള്ളിനിരക്കും കൂടി


● ഇരു വിഭാഗത്തിനും 22 കാരറ്റ് സ്വര്‍ണ്ണത്തിന് ഗ്രാമിന് 8065 രൂപയും പവന് 64520 രൂപയുമാണ്.
● രണ്ട് വിഭാഗത്തിനും 18 കാരറ്റ് സ്വര്‍ണ്ണത്തിന് വ്യത്യസ്ത നിരക്കുകള്‍.
● മാര്‍ച് 12 ന് സാധാരണ വെള്ളിക്ക് ഗ്രാമിന് രണ്ട് രൂപ കൂടി.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ചൊവ്വാഴ്ച (11.03.2025) ഇരു വിഭാഗം വ്യാപാരി സംഘടനകളും ഇടിവ് രേഖപ്പെടുത്തിയ സ്വര്‍ണവില ബുധനാഴ്ച (12.03.2025) വര്‍ധിച്ചു. 22 കാരറ്റ് സ്വര്‍ണത്തിന് ഒരേ വിലയാണ് സംഘനകള്‍ നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ 18 കാരറ്റ് സ്വര്‍ണത്തിന് വ്യത്യസ്ത നിരക്കുകളാണ്. അതേസമയം, സാധാരണ വെള്ളിയുടെ വില ഇരു സംഘടനകളും രണ്ട് രൂപ കൂട്ടി. ഒരേ വിലയില്‍ തുടരുന്നു.
ഭീമ ഗ്രൂപ് ചെയര്‍മാന്‍ ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായ ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (AKGSMA) ഭാരവാഹികള്‍ അറിയിച്ചത് പ്രകാരം, 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 45 രൂപ കൂട്ടി 8065 രൂപയും, പവന് 360 രൂപ കൂട്ടി 64520 രൂപയുമാണ് വില. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 35 രൂപ കൂട്ടി 6650 രൂപയും, പവന് 280 രൂപ കൂട്ടി 53200 രൂപയുമാണ് വിപണി വില. സാധാരണ വെള്ളിക്കും 2 രൂപ കൂട്ടി. ഗ്രാമിന് 106 രൂപയില്‍നിന്ന് 02 രൂപ കൂടി 108 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
അയമു ഹാജി പ്രസിഡന്റും അഡ്വ. എസ് അബ്ദുല്‍ നാസര്‍ സെക്രടറിയുമായ ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ചന്റസ് അസോസിയേഷന്‍ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 45 രൂപയും പവന് 360 രൂപയും കൂട്ടി, ഗ്രാമിന് 8065 രൂപയും പവന് 64520 രൂപയുമാണ് നിശ്ചയിച്ചത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 35 രൂപ കൂട്ടി 6635 രൂപയും, പവന് 280 രൂപ കൂട്ടി 53080 രൂപയുമാണ് നിശ്ചയിച്ചിരിക്കുന്നത്. സാധാരണ വെള്ളിയുടെ വിലയും വര്‍ധിപ്പിച്ചു. ഗ്രാമിന് 106 രൂപയില്‍നിന്ന് 02 രൂപ കൂട്ടി 108 രൂപ എന്ന നിലയില്‍ തുടരുന്നു.
സ്വർണ്ണവിലയിലെ മാറ്റങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Gold and silver prices in Kerala increased on Wednesday. 22-carat gold rose by ₹45 per gram and ₹360 per sovereign. 18-carat gold and silver also saw price increases.
#GoldPrice #SilverPrice #KeralaMarket #CommodityPrices #GoldRate #BusinessNews