സ്വർണവില താഴോട്ട്! ഉപഭോക്താക്കൾക്ക് ആശ്വാസമായി പവന് 320 രൂപ കുറഞ്ഞു
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ഗ്രാമിന് 40 രൂപ കുറഞ്ഞ് 9170 രൂപയായി.
● 18 കാരറ്റ് സ്വർണത്തിനും വില കുറഞ്ഞു.
● 14 കാരറ്റ് സ്വർണത്തിന് നേരിയ വർധനവ്.
● 9 കാരറ്റ് സ്വർണത്തിന് വില താഴ്ന്നു.
● വെള്ളി നിരക്കുകളിലും ഇടിവ് രേഖപ്പെടുത്തി.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് ഉപഭോക്താക്കള്‍ക്ക് ആശ്വാസമായി സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ജൂലൈ 31 ന് വ്യാഴാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന് ഇരു വിഭാഗത്തിനും ഗ്രാമിന് 40 രൂപ കുറഞ്ഞ് 9170 രൂപയും പവന് 320 രൂപ കുറഞ്ഞ് 73360 രൂപയുമാണ്.
ബുധനാഴ്ച (30.07.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഇരു വിഭാഗത്തിനും ഗ്രാമിന് 60 രൂപ കൂടി 9210 രൂപയും പവന് 480 രൂപ കൂടി 73680 രൂപയുമായിരുന്നു. ചൊവ്വാഴ്ച (29.07.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഇരു വിഭാഗത്തിനും ഗ്രാമിന് 10 രൂപ കുറഞ്ഞ് 9150 രൂപയും പവന് 80 രൂപ കുറഞ്ഞ് 73200 രൂപയും തിങ്കളാഴ്ച (28.07.2025) മാറ്റമില്ലാതെ ഗ്രാമിന് 9160 രൂപയും പവന് 73280 രൂപയുമായിരുന്നു.

18 കാരറ്റിനും വില കുറഞ്ഞു
ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷനിലെ (AKGSMA) കെ സുരേന്ദ്രന്‍ പ്രസിഡന്റും അഡ്വ. എസ് അബ്ദുള്‍ നാസര്‍ സെക്രട്ടറിയുമായുള്ള വിഭാഗത്തിന് ജൂലൈ 31 ന് ഗ്രാമിന് 40 രൂപ കുറഞ്ഞ് 7525 രൂപയിലും പവന് 320 രൂപ കുറഞ്ഞ് 60200 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായുള്ള (AKGSMA) വിഭാഗത്തിന് വ്യാഴാഴ്ച ഗ്രാമിന് 30 രൂപ കുറഞ്ഞ് 7565 രൂപയും പവന് 240 രൂപ കുറഞ്ഞ് 60520 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
14 കാരറ്റിന് കൂടി; 9 കാരറ്റിന് താഴ്ന്നു
അതേസമയം, കെ സുരേന്ദ്രന്‍ വിഭാഗത്തിന് കഴിഞ്ഞ ദിവസം മാറ്റമില്ലാതെ തുടര്‍ന്ന 14 കാരറ്റിന്റെ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. ഗ്രാമിന് അഞ്ച് രൂപ കൂടി 5860 രൂപയും പവന് 40 രൂപ കൂടി 46880 രൂപയുമാണ്. എന്നാല്‍ ഒന്‍പത് കാരറ്റിന്റെ നിരക്കില്‍ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 20 രൂപ കുറഞ്ഞഅ 3775 രൂപയും പവന് 160 രൂപ കുറഞ്ഞ് 30200 രൂപയുമാണ്.
വെള്ളി നിരക്കുകളും ഇടിഞ്ഞു
വ്യാഴാഴ്ച രണ്ട് വിഭാഗത്തിനും ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില കുറഞ്ഞു. അതേസമയം, വ്യത്യസ്ത നിരക്കുകളിലാണ് കച്ചവടം നടക്കുന്നത്. കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 123 രൂപയില്‍നിന്ന് രണ്ട് രൂപ കുറഞ്ഞ് 121 രൂപയിലും മറു വിഭാഗത്തിന് 125 രൂപയില്‍നിന്ന് രണ്ട് രൂപ കുറഞ്ഞ് 123 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
സ്വർണ്ണവിലയിലെ ഈ മാറ്റം നിങ്ങളുടെ നിക്ഷേപങ്ങളെ എങ്ങനെ ബാധിക്കും? അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: Gold and silver prices drop in Kerala, providing relief to consumers.
#GoldPrice #Kerala #SilverPrice #MarketUpdate #Jewellery #Investment
