സ്വർണവില താഴോട്ട്; പവന് 160 രൂപ കുറഞ്ഞു, ആശ്വാസമായി ഓഗസ്റ്റ്

 
Bride Representing Kerala Gold Price August 01

Representational Image Generated by Meta AI

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● തുടർച്ചയായി രണ്ടാം ദിവസമാണ് വില ഇടിയുന്നത്.
● 18 കാരറ്റിനും 14 കാരറ്റിനും 9 കാരറ്റിനും വില കുറഞ്ഞു.
● സാധാരണ വെള്ളിവിലയിലും ഇടിവ്.

കൊച്ചി: (KVARTHA) സംസ്ഥാനത്ത് ഓഗസ്റ്റ് ആദ്യ ദിനത്തില്‍ ഉപഭോക്താക്കള്‍ക്ക് ആശ്വാസമായി സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. തുടര്‍ച്ചയായ രണ്ടാം ദിനമാണ് സ്വര്‍ണവില കുറഞ്ഞത്. വെള്ളിയാഴ്ച (01.08.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഇരു വിഭാഗത്തിനും ഗ്രാമിന് 20 രൂപ കുറഞ്ഞ് 9150 രൂപയും പവന് 160 രൂപ കുറഞ്ഞ് 73200 രൂപയുമാണ്. 

Aster mims 04/11/2022

വ്യാഴാഴ്ച (31.07.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഇരു വിഭാഗത്തിനും ഗ്രാമിന് 40 രൂപ കുറഞ്ഞ് 9170 രൂപയും പവന് 320 രൂപ കുറഞ്ഞ് 73360 രൂപയുമായിരുന്നു. ബുധനാഴ്ച (30.07.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഇരു വിഭാഗത്തിനും ഗ്രാമിന് 60 രൂപ കൂടി 9210 രൂപയും പവന് 480 രൂപ കൂടി 73680 രൂപയുമായിരുന്നു. 

18 കാരറ്റിനും വില കുറഞ്ഞു

ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷനിലെ (AKGSMA) കെ സുരേന്ദ്രന്‍ പ്രസിഡന്റും അഡ്വ. എസ് അബ്ദുള്‍ നാസര്‍ സെക്രട്ടറിയുമായുള്ള വിഭാഗത്തിന് ആഗസ്ത് ഒന്നിന് ഗ്രാമിന് 15 രൂപ കുറഞ്ഞ് 7510 രൂപയിലും പവന് 120 രൂപ കുറഞ്ഞ് 60080 രൂപയിലുമാണ് കച്ചവടം നടക്കുന്നത്. 

ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായുള്ള (AKGSMA) വിഭാഗത്തിന് വെള്ളിയാഴ്ച ഗ്രാമിന് 10 രൂപ കുറഞ്ഞ് 7555 രൂപയും പവന് 80 രൂപ കുറഞ്ഞ് 60440 രൂപയിലുമാണ് കച്ചവടം നടക്കുന്നത്. 

Kerala Gold Price August 01

14 കാരറ്റിനും 9 കാരറ്റിനും താഴ്ന്നു

അതേസമയം, കെ സുരേന്ദ്രന്‍ വിഭാഗത്തിന് കഴിഞ്ഞ ദിവസം വര്‍ധനവ് രേഖപ്പെടുത്തിയ 14 കാരറ്റിന്റെ വില കുറഞ്ഞു. ഗ്രാമിന് 10 രൂപ കുറഞ്ഞ് 5850 രൂപയും പവന് 80 രൂപ കുറഞ്ഞ് 46800 രൂപയുമാണ്. ഒന്‍പത് കാരറ്റിന് ഗ്രാമിന് അഞ്ച് രൂപ കുറഞ്ഞ് 3770 രൂപയും പവന് 40 രൂപ കുറഞ്ഞ് 30160 രൂപയുമാണ്. 

വെള്ളി നിരക്കുകളും ഇടിഞ്ഞു

വെള്ളിയാഴ്ച രണ്ട് വിഭാഗത്തിനും ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില കുറഞ്ഞു. അതേസമയം, വ്യത്യസ്ത നിരക്കുകളിലാണ് കച്ചവടം നടക്കുന്നത്. കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 121 രൂപയില്‍നിന്ന് ഒരു രൂപ കുറഞ്ഞ് 120 രൂപയിലും മറു വിഭാഗത്തിന് 123 രൂപയില്‍നിന്ന് രണ്ട് രൂപ കുറഞ്ഞ് 121 രൂപയിലുമാണ് കച്ചവടം നടക്കുന്നത്. 

സ്വര്‍ണ്ണവിലയിലെ ഈ മാറ്റം നിങ്ങളുടെ നിക്ഷേപങ്ങളെ എങ്ങനെ ബാധിക്കും അഭിപ്രായങ്ങള്‍ പങ്കുവെക്കുക.
 

Article Summary: Gold and silver prices dropped in Kerala on August 1st; 22-carat gold fell by ₹160 per sovereign to ₹73,200. This marks the second consecutive day of price reduction.

#GoldPrice #SilverPrice #KeralaGold #MarketUpdate #GoldRate #Investment

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia