ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● 22 കാരറ്റ് സ്വർണത്തിന് പവന് 118480 രൂപയാണ്.
● വ്യാഴാഴ്ച വിപണിയിൽ വൻ ഇടിവ് രേഖപ്പെടുത്തിയിരുന്നു.
● 18, 14, ഒമ്പത് കാരറ്റ് സ്വർണവിലകളിലും വർധനവ് രേഖപ്പെടുത്തി.
● ബി ഗോവിന്ദൻ വിഭാഗത്തിൽ വെള്ളി വില മാറ്റമില്ലാതെ തുടരുന്നു.
● കെ സുരേന്ദ്രൻ വിഭാഗത്തിൽ വെള്ളിക്ക് ഗ്രാമിന് അഞ്ച് രൂപ കുറഞ്ഞു.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുകയാണ്. വെള്ളിയാഴ്ച (27.02.2026) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് കൂടിയത്. ഗ്രാമിന് 14810 രൂപയിലും പവന് 118480 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
വ്യാഴാഴ്ച (26.02.2026) രാവിലെയും ഉച്ചക്കുമായി ഇരട്ട ഇടിവാണ് ഉണ്ടായത്. ഗ്രാമിന് 80 രൂപയും പവന് 640 രൂപയുമാണ് കുറഞ്ഞത്.
രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞ് ഗ്രാമിന് 14820 രൂപയിലും പവന് 118560 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്.
ഉച്ചക്ക് 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കുറഞ്ഞ് ഗ്രാമിന് 14760 രൂപയിലും പവന് 118080 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്.
18 കാരറ്റ് നിരക്കുകളും കൂടി
ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 40 രൂപ കൂടി 12230 രൂപയും പവന് 320 രൂപ കൂടി 97840 രൂപയും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 40 രൂപ കൂടി 12165 രൂപയും പവന് 320 രൂപ കൂടി 97320 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
14, 9 കാരറ്റ് വിലകളും കുറഞ്ഞു
കെ സുരേന്ദ്രന്‍ വിഭാഗത്തില്‍ 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 30 രൂപ കൂടി 9475 രൂപയും പവന് 240 രൂപ കൂടി 74800 രൂപയുമാണ്. 9 കാരറ്റിന് ഗ്രാമിന് 20 രൂപ കൂടി 6110 രൂപയും പവന് 160 രൂപ കൂടി 48880 രൂപയുമാണ്.
വെള്ളിക്ക് വ്യത്യസ്ത നിരക്കുകള്‍
അതേസമയം, വെള്ളിക്ക് കുറഞ്ഞും മാറ്റമില്ലാതെയും വ്യത്യസ്ത നിരക്കുകളിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ബി ഗോവിന്ദന്‍ വിഭാഗങ്ങത്തിന് വെള്ളിക്ക് മാറ്റമില്ലാതെ ഗ്രാമിന് 285 രൂപയാണ് നിരക്ക്.
കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 5 രൂപ കുറഞ്ഞ് 280 രൂപയാണ്. 10 ഗ്രാം സാധാരണ വെള്ളിക്ക് 50 രൂപ കുറഞ്ഞ് 2800 രൂപയുമാണ്.
സ്വർണവില പ്രാദേശികമായി വ്യത്യാസപ്പെടാം. ജിഎസ്ടി, പണിക്കൂലി എന്നിവ പുറമെ നൽകേണ്ടി വരും. കൃത്യമായ വില അറിയാൻ ജ്വല്ലറികളുമായി ബന്ധപ്പെടുക. സ്വർണവിപണിയിലെ ഏറ്റവും പുതിയ മാറ്റങ്ങൾ അപ്പപ്പോൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യൂ.
Article Summary: Gold prices surged again in Kerala on Friday with an increase of ₹400 per sovereign, reaching ₹118,480. Silver prices show mixed trends.
#GoldRate #Kerala #PriceRise #BusinessNews #Jewellery #MarketUpdate

