യുദ്ധഭീതിയിൽ ആഗോള വിപണി; കേരളത്തിൽ സ്വർണവില പവന് 1.26 ലക്ഷം കടന്നു
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ഗ്രാമിന് 400 രൂപ വർധിച്ച് 15,865 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
● പുതിയ നിരക്ക് പ്രകാരം ഒരു പവൻ സ്വർണത്തിന് 1,26,920 രൂപ നൽകണം.
● യു.എസ്-ഇസ്റാഈൽ-ഇറാൻ സംഘർഷമാണ് വില കുതിച്ചുയരാൻ പ്രധാന കാരണം.
● 18, 14, ഒമ്പത് കാരറ്റ് സ്വർണവിലകളിലും ഞായറാഴ്ച വലിയ വർധനവ് രേഖപ്പെടുത്തി.
● ബി ഗോവിന്ദൻ വിഭാഗത്തിൽ വെള്ളി വില മാറ്റമില്ലാതെ ഗ്രാമിന് 295 രൂപയായി തുടരുന്നു.
● കെ സുരേന്ദ്രൻ വിഭാഗത്തിൽ വെള്ളിക്ക് ഗ്രാമിന് 15 രൂപ വർധിച്ച് 310 രൂപയായി.
കൊച്ചി: (KVARTHA) യുഎസ്- ഇസ്രയേല്‍ ഇറാന്‍ സംഘര്‍ഷത്തില്‍ കുതിച്ചുയരുകയാണ് സ്വര്‍ണവില. ഇതിന്റെ പശ്ചാത്തലത്തില്‍ ഞായറാഴ്ചയും (01.03.2026) സംസ്ഥാനത്തെ സ്വര്‍ണവില വീണ്ടും കൂടി.
22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 400 രൂപയും പവന് 3200 രൂപയുമാണ് കൂടിയത്. ഗ്രാമിന് 15865 രൂപയിലും പവന് 126920 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
18 കാരറ്റ് നിരക്കുകളും കൂടി
ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 13100 രൂപയും പവന് 104800 രൂപയും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 325 രൂപ കൂടി 13030 രൂപയും പവന് 2600 രൂപ കൂടി 104240 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
14, 9 കാരറ്റ് വിലകളും കുറഞ്ഞു
കെ സുരേന്ദ്രന്‍ വിഭാഗത്തില്‍ 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 255 രൂപ കൂടി 10145 രൂപയും പവന് 2040 രൂപ കൂടി 81160 രൂപയുമാണ്. 9 കാരറ്റിന് ഗ്രാമിന് 165 രൂപ കൂടി 6540 രൂപയും പവന് 1320 രൂപ കൂടി 52320 രൂപയുമാണ്.
വെള്ളിക്ക് വ്യത്യസ്ത നിരക്കുകള്‍
അതേസമയം, വെള്ളിക്ക് കൂടിയും മാറ്റമില്ലാതെയും വ്യത്യസ്ത നിരക്കുകളിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ബി ഗോവിന്ദന്‍ വിഭാഗത്തിന് വെള്ളിക്ക് മാറ്റമില്ലാതെ ഗ്രാമിന് 295 രൂപയാണ് നിരക്ക്.
കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 15 രൂപ കൂടി 310 രൂപയാണ്. 10 ഗ്രാം സാധാരണ വെള്ളിക്ക് 150 രൂപ കൂടി 3100 രൂപയുമാണ്.
സ്വർണവില പ്രാദേശികമായി വ്യത്യാസപ്പെടാം. ജിഎസ്ടി, പണിക്കൂലി എന്നിവ പുറമെ നൽകേണ്ടി വരും. കൃത്യമായ വില അറിയാൻ ജ്വല്ലറികളുമായി ബന്ധപ്പെടുക. സ്വർണവിപണിയിലെ ഏറ്റവും പുതിയ മാറ്റങ്ങൾ അപ്പപ്പോൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യൂ.
Article Summary: Gold prices in Kerala saw a massive surge of ₹3200 per sovereign on Sunday, driven by the escalating conflict in the Middle East involving the US, Israel, and Iran.
#GoldRate #Kerala #PriceSurge #MiddleEastConflict #BusinessNews #Jewellery #MarketUpdate
