ആഭരണ പ്രേമികൾക്ക് ആശ്വാസം; സ്വർണവിലയിൽ പവന് 160 രൂപയുടെ കുറവ്

 
Bride Representing Kerala Gold Price February 26

Representational Image Generated by Meta AI

ADVERTISEMENT

● 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്.
● പുതിയ നിരക്ക് പ്രകാരം പവന് 1,18,560 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
● കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ വിപണിയിൽ തുടർച്ചയായ വർധനവുണ്ടായിരുന്നു.
● 18 കാരറ്റ്, 14 കാരറ്റ് സ്വർണവിലകളിലും കുറവ് രേഖപ്പെടുത്തി.
● വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുന്നു.

കൊച്ചി: (KVARTHA) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുകയാണ്. വ്യാഴാഴ്ച (26.02.2026) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കുറഞ്ഞത്. ഗ്രാമിന് 14820 രൂപയിലും പവന് 118560 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 

ബുധനാഴ്ച (25.02.2026) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപയും പവന് 80 രൂപ കൂടിയിരുന്നു. ഗ്രാമിന് 14840 രൂപയിലും പവന് 118720 രൂപയിലുമാണ് വ്യാപാരം നടന്നത്.

Aster_MIMS

ചൊവ്വാഴ്ച (24.02.2026) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 140 രൂപയും പവന് 1120 രൂപ കൂടി, ഗ്രാമിന് 14830 രൂപയിലും പവന് 118640 രൂപയിലുമാണ് വ്യാപാരം നടന്നത്.

18 കാരറ്റ് നിരക്കുകളും കുറഞ്ഞു

ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 15 രൂപ കുറഞ്ഞ് 12240 രൂപയും പവന് 120 രൂപ കുറഞ്ഞ് 97920 രൂപയും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 15 രൂപ കുറഞ്ഞ് 12175 രൂപയും പവന് 120 രൂപ കുറഞ്ഞ് 97400 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.

14, 9 കാരറ്റ് വിലകളും കുറഞ്ഞു

കെ സുരേന്ദ്രന്‍ വിഭാഗത്തില്‍ 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപ കുറഞ്ഞ് 9480 രൂപയും പവന് 120 രൂപ കുറഞ്ഞ് 75840 രൂപയുമാണ്. 9 കാരറ്റിന് ഗ്രാമിന് 5 രൂപ കുറഞ്ഞ് 6115 രൂപയും പവന് 40 രൂപ കുറഞ്ഞ് 48920 രൂപയുമാണ്.

വെള്ളി വിലയില്‍ മാറ്റമില്ല

അതേസമയം, വെള്ളി വിലയില്‍ മാറ്റമില്ല. ബി ഗോവിന്ദന്‍, കെ സുരേന്ദ്രന്‍ വിഭാഗങ്ങളില്‍ സാധാരണ വെള്ളിക്ക് ഗ്രാമിന് 285 രൂപയാണ് നിരക്ക്. 10 ഗ്രാം സാധാരണ വെള്ളിക്ക് 2850 രൂപയുമാണ്.

സ്വർണവില പ്രാദേശികമായി വ്യത്യാസപ്പെടാം. ജിഎസ്ടി, പണിക്കൂലി എന്നിവ പുറമെ നൽകേണ്ടി വരും. കൃത്യമായ വില അറിയാൻ ജ്വല്ലറികളുമായി ബന്ധപ്പെടുക. വാർത്ത ഷെയർ ചെയ്യൂ. സ്വർണവിപണിയിലെ ഏറ്റവും പുതിയ മാറ്റങ്ങൾ അപ്പപ്പോൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യൂ.

Article Summary: Gold rate in Kerala dropped by ₹160 per sovereign on Thursday after consecutive days of increase. Silver prices remain unchanged.

#GoldRate #Kerala #PriceDrop #BusinessNews #Jewellery #MarketUpdate

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Newsroom Beta
Newsroom Beta

4633 Articles

Tags

Share this story

wellfitindia