രാവിലെ ഇടിവുമായെത്തി ആശ്വാസമായ സ്വര്‍ണവിലയില്‍ ഉച്ചക്ക് കുതിപ്പ്; പവന് 520 രൂപ കൂടി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● രാവിലെ പവന് 2400 രൂപ കുറഞ്ഞിരുന്നു.
● ഉച്ചയ്ക്ക് 22 കാരറ്റ് സ്വർണത്തിന് 125040 രൂപയാണ്.
● 18, 14, 9 കാരറ്റ് സ്വർണവിലകളിലും ഉച്ചയ്ക്ക് സമാനമായ വർധനവുണ്ടായി.
● ബി ഗോവിന്ദൻ വിഭാഗത്തിന് വെള്ളി വില ഗ്രാമിന് 15 രൂപ കുറഞ്ഞ് 315 രൂപയായി.
● കെ സുരേന്ദ്രൻ വിഭാഗത്തിൽ വെള്ളി വില മാറ്റമില്ലാതെ ഗ്രാമിന് 330 രൂപയായി തുടരുന്നു.
കൊച്ചി: (KVARTHA) യുഎസ്- ഇസ്രയേല്‍ ഇറാന്‍ സംഘര്‍ഷത്തില്‍ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുകയാണ്. തിങ്കളാഴ്ച (02.03.2026) രാവിലെ ഇടിവുമായെത്തി ആശ്വാസമായ സ്വര്‍ണവിലയില്‍ ഉച്ചക്ക് കുതിപ്പ് രേഖപ്പെടുത്തി.
ഉച്ചക്ക് 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 65 രൂപയും പവന് 520 രൂപയുമാണ് കൂടിയത്. ഗ്രാമിന് 15630 രൂപയിലും പവന് 125040 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 300 രൂപയും പവന് 2400 രൂപയും കുറഞ്ഞിരുന്നു. ഗ്രാമിന് 15565 രൂപയിലും പവന് 124520 രൂപയിലുമാണ് വ്യാപാരം നടന്നത്.
18 കാരറ്റ് നിരക്കുകളും കൂടി
രാവിലെ, ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 250 രൂപ കുറഞ്ഞ് 12850 രൂപയും പവന് 2000 രൂപ കുറഞ്ഞ് 102800 രൂപയും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 245 രൂപ കുറഞ്ഞ് 12785 രൂപയും പവന് 1960 രൂപ കുറഞ്ഞ് 102280 രൂപയിലുമാണ് കച്ചവടം നടന്നത്.
ഉച്ചക്ക് ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 55 രൂപ കൂടി 12905 രൂപയും പവന് 440 രൂപ കൂടി 103240 രൂപയും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 55 രൂപ കൂടി 12840 രൂപയും പവന് 440 രൂപ കൂടി 102720 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
14, 9 കാരറ്റ് വിലകളും കുറഞ്ഞു
രാവിലെ കെ സുരേന്ദ്രന്‍ വിഭാഗത്തില്‍ 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 190 രൂപ കുറഞ്ഞ് 9955 രൂപയും പവന് 1520 രൂപ കുറഞ്ഞ് 79640 രൂപയുമാണ്. 9 കാരറ്റിന് ഗ്രാമിന് 120 രൂപ കുറഞ്ഞ് 6420 രൂപയും പവന് 960 രൂപ കുറഞ്ഞ് 51360 രൂപയുമായിരുന്നു.
ഉച്ചക്ക് കെ സുരേന്ദ്രന്‍ വിഭാഗത്തില്‍ 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 40 രൂപ കൂടി 9995 രൂപയും പവന് 320 രൂപ കൂടി 79960 രൂപയുമാണ്. 9 കാരറ്റിന് ഗ്രാമിന് 25 രൂപ കൂടി 6445 രൂപയും പവന് 200 രൂപ കൂടി 51560 രൂപയുമാണ്.
വെള്ളിക്ക് വ്യത്യസ്ത നിരക്കുകള്‍
അതേസമയം, വെള്ളിക്ക് കുറഞ്ഞും മാറ്റമില്ലാതെയും വ്യത്യസ്ത നിരക്കുകളിലാണ് വ്യാപാരം നടക്കുന്നത്. ബി ഗോവിന്ദന്‍ വിഭാഗത്തിന് വെള്ളിക്ക് 15 രൂപ കുറഞ്ഞ് 315 രൂപയാണ് നിരക്ക്.
കെ സുരേന്ദ്രന്‍ വിഭാഗത്തിനും ഗ്രാമിന് 330 രൂപയാണ്. 10 ഗ്രാം സാധാരണ വെള്ളിക്ക് 3300 രൂപയുമാണ്.
സംസ്ഥാനത്തെ സ്വർണവിപണിയിലെ ഈ വലിയ ചാഞ്ചാട്ടത്തെക്കുറിച്ചുള്ള വാർത്ത വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യൂ. വില വർധനവിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റായി രേഖപ്പെടുത്തുക.
Article Summary: Gold prices in Kerala fluctuated on Monday, dropping in the morning but jumping by ₹520 per sovereign in the afternoon.
#GoldRate #Kerala #BusinessNews #GoldPrice #MarketUpdates #SilverRate
