മണിക്കൂറുകള്‍ക്കുള്ളില്‍ കിതച്ചും കുതിച്ചും ഒരാഴ്ചയായി തുടരുന്ന നാടകീയത; സ്വര്‍ണവില പവന് 1880 രൂപ കുറഞ്ഞു

 
Bride Representing Kerala Gold Price Price January 23 Afternoon

Representational Image Generated by Meta AI

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● രാവിലെ 22 കാരറ്റ് പവന് 3960 രൂപ വർധിച്ച് 1,17,120 രൂപയിലെത്തിയിരുന്നു.
● ഉച്ചയോടെ പവന് 1,15,240 രൂപയായി.
● 18 കാരറ്റ് സ്വർണവിലയിലും ഉച്ചയ്ക്ക് ശേഷം ഇടിവ് രേഖപ്പെടുത്തി.
● 14 കാരറ്റ് സ്വർണത്തിന് പവന് 1200 രൂപ കുറഞ്ഞു.
● വെള്ളി നിരക്കുകളിൽ ഉച്ചയ്ക്ക് മാറ്റമില്ല; ഗ്രാമിന് 340 രൂപ.

കൊച്ചി: (KVARTHA) സംസ്ഥാനത്ത് മണിക്കൂറുകള്‍ക്കുള്ളില്‍ കിതച്ചും കുതിച്ചും ഒരാഴ്ചയായി തുടരുന്ന നാടകീയത തുടരുകയാണ്. വെള്ളിയാഴ്ച (23.01.2026) രാവിലെ വര്‍ധനവുമായെത്തിയ സ്വര്‍ണനിരക്ക് ഉച്ചക്ക് ഇടിഞ്ഞു.

രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 495 രൂപ കൂടി 14640 രൂപയും പവന് 3960 രൂപ കൂടി 117120 രൂപയായിരുന്നു.

Aster mims 04/11/2022

ഉച്ചക്ക് 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 235 രൂപ കുറഞ്ഞ് 14405 രൂപയും പവന് 1880 രൂപ കുറഞ്ഞ് 115240 രൂപയാണ്.

18 കാരറ്റിനും കുറഞ്ഞു

രാവിലെ, ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 410 രൂപ കൂടി 12110 രൂപയും പവന് 3280 രൂപ കൂടി 96880 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 405 രൂപ കൂടി 12030 രൂപയും പവന് 3240 കൂടി 96240 രൂപയിലുമാണ് കച്ചവടം നടന്നത്.

ഉച്ചക്ക് ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 195 രൂപ കുറഞ്ഞ് 11915 രൂപയും പവന് 1560 രൂപ കുറഞ്ഞ് 95320 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിനും ഗ്രാമിന് 195 രൂപ കുറഞ്ഞ് 11835 രൂപയും പവന് 1560 കുറഞ്ഞ് 94680 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.

14, 9 കാരറ്റുകള്‍ക്കും വില താഴ്ന്നു

രാവിലെ, കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 315 രൂപ കൂടി 9365 രൂപയും പവന് 2520 രൂപ കൂടി 74920 രൂപയിലും 9 കാരറ്റിന് ഗ്രാമിന് 205 രൂപ കൂടി 6040 രൂപയും പവന് 1640 രൂപ കൂടി 48320 രൂപയിലുമാണ് കച്ചവടം നടന്നത്.

ഉച്ചക്ക്, കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 150 രൂപ കുറഞ്ഞ് 9215 രൂപയും പവന് 1200 രൂപ കുറഞ്ഞ് 73720 രൂപയിലും 9 കാരറ്റിന് ഗ്രാമിന് 95 രൂപ കുറഞ്ഞ് 5945 രൂപയും പവന് 760 രൂപ കുറഞ്ഞ് 47560 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.

വെള്ളി നിരക്കുകളില്‍ മാറ്റമില്ല

ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 340 രൂപയാണ്.

കെ സുരേന്ദ്രന്‍ വിഭാഗത്തിനും ഒരു ഗ്രാം സാധാരണ വെള്ളിക്ക് 340 രൂപയാണ്. 10 ഗ്രാം സാധാരണ വെള്ളിക്ക് 3400 രൂപയുമാണ്.

സ്വർണവിലയിലെ ഈ 'മാജിക്' സാധാരണക്കാരെ കബളിപ്പിക്കുകയാണോ? നിങ്ങളുടെ അഭിപ്രായം പറയൂ.

Article Summary: Gold prices in Kerala fluctuated wildly on Friday. After hitting a record high in the morning, prices dropped by Rs 1880 per sovereign by afternoon.

#GoldRate #Kerala #BusinessNews #GoldPriceDrop #Economy #MarketUpdate

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia