Gold Rate | സംസ്ഥാനത്ത് സ്വര്‍ണവില പവന് വീണ്ടും 64000ത്തിന് മുകളിലെത്തി; വെള്ളി നിരക്കിലും വര്‍ധനവ്

 
Bride Representing Gold Rate March 04 Kerala
Bride Representing Gold Rate March 04 Kerala

Representational Image Generated by Meta AI

● സംസ്ഥാനത്ത് സ്വർണവിലയിൽ വര്‍ധനവ് ഉണ്ടായി.
● വെള്ളി വിലയിലും വർധനവ് ഉണ്ടായിട്ടുണ്ട്.
● രണ്ടു വ്യാപാരി സംഘടനകളും ഒരേ വിലയിൽ എത്തി.

കൊച്ചി: (KVARTHA) സംസ്ഥാനത്ത് സ്വര്‍ണവിപണിയില്‍ ഇരു വിഭാഗത്തിനും ഒരേ നിരക്ക്. വ്യാപാരി സംഘടനയിലെ പിളര്‍പ്പ് മൂലം കഴിഞ്ഞ ദിവസങ്ങളില്‍ വ്യത്യസ്ത വിലകള്‍ ആയിരുന്നുവെങ്കിലും ചൊവ്വാഴ്ച (04.03.2025) സ്വര്‍ണത്തിന് രണ്ട് വിഭാഗവും വര്‍ധിപ്പിച്ച നിരക്കുകളുമായി ഒരേ നിലയിലെത്തി.

ഭീമ ഗ്രൂപ് ചെയര്‍മാന്‍ ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായ ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ചൊവ്വാഴ്ച സ്വര്‍ണവില വര്‍ധിച്ചതായി വ്യക്തമാക്കി. സംഘടനയുടെ തീരുമാനപ്രകാരം, 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 8010 രൂപയും പവന് 64080 രൂപയുമാണ് നിരക്ക്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 6600 രൂപയും പവന് 52800 രൂപയുമാണ് വിപണിവില. സാധാരണ വെള്ളിക്ക് ഗ്രാമിന് 105 രൂപയില്‍നിന്ന് 01 രൂപ കൂടി 106 രൂപയായി. 

kerala gold price unified

അയമു ഹാജി പ്രസിഡന്റും അഡ്വ. എസ് അബ്ദുല്‍ നാസര്‍ സെക്രടറിയുമായ ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ചന്റസ് അസോസിയേഷന്‍ (AKGSMA) ചൊവ്വാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന് 8010 രൂപയും പവന് 64080 രൂപയുമാണ് നിശ്ചയിച്ച വില. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 6600 രൂപയും പവന് 52800 രൂപയുമാണ് സംഘടന തീരുമാനിച്ച നിരക്ക്. സാധാരണ വെള്ളിക്ക് ഗ്രാമിന് 01 രൂപ കൂടി 106 രൂപയുമായി.

ഈ രണ്ട് സംഘടനകളിലും കഴിഞ്ഞയാഴ്ചയാണ് നാടകീയ പിളര്‍പ്പുകള്‍ ഉണ്ടായത്. ഓണ്‍ലൈനില്‍ ചേര്‍ന്ന സംസ്ഥാന കമിറ്റി യോഗം പുതിയ ആക്ടിംഗ് പ്രസിഡന്റിനെ തിരഞ്ഞെടുത്തതായി സംസ്ഥാന ജനറല്‍ സെക്രടറി അഡ്വ. എസ് അബ്ദുല്‍ നാസര്‍ അറിയിക്കുകയായിരുന്നു. 

അതേസമയം, എകെജിഎസ്എംഎ എന്ന പേരിലുള്ള സ്വര്‍ണവ്യാപാരികളുടെ രണ്ടു സംഘടനകള്‍ ഇനി ഒറ്റ സംഘടനയായി പ്രവര്‍ത്തിക്കുമെന്ന് ഭീമാ ഗ്രൂപ് ചെയര്‍മാന്‍ ബി ഗോവിന്ദനും അറിയിച്ചു. തുടര്‍ന്ന് ഡോ. ബി. ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായി പുതിയ കമിറ്റിയും നിലവില്‍ വന്നു. ഇതാണ് സ്വര്‍ണവിലയിലും പ്രതിഫലിക്കുന്നത്. ഇതേ തുടര്‍ന്ന് മാര്‍ച് ആദ്യദിനമായ ശനിയാഴ്ച (01.03.2025)യും തിങ്കളാഴ്ചയും (03.03.2025) സ്വര്‍ണത്തിന് വ്യത്യസ്ത വിലകളായിരുന്നു.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെക്കുക. നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ രേഖപ്പെടുത്തുക.

Kerala gold market sees unified rates after merchant association split. Sovereign gold price crosses ₹64,000. Silver rates also rise. Both factions now agree on same price.

#GoldPrice, #KeralaGold, #MetalRates, #MarketUnity, #SilverPrice, #EconomicNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia