Gold Rate | റെകോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്നു; പവന് 840 രൂപ കൂടി 66500 കടന്നു; വെള്ളിനിരക്കിലും വര്‍ധനവ്


● 22 കാരറ്റ് സ്വര്‍ണത്തിന് പവന് 105 രൂപ കൂടി 66720 രൂപയായി.
● 18 കാരറ്റ് സ്വര്‍ണത്തിന് രണ്ട് വിഭാഗത്തിനും വ്യത്യസ്ത നിരക്കുകള്‍.
● മാര്‍ച്ച് 28 ന് ഒരു ഗ്രാം സാധാരണ വെള്ളി നിരക്കും കൂടി.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിനവും സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. പവന് മൂന്ന് ദിവസത്തിനിടെ 1240 രൂപയുടെ വര്‍ധനവുമായി 66500 രൂപ കടന്നിരിക്കുകയാണ്. സ്വര്‍ണവ്യാപാരി സംഘടനകള്‍ക്കിടയില്‍ ഭിന്നതകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും, വെള്ളിയാഴ്ച (മാര്‍ച്ച് 28) 22 കാരറ്റ് സ്വര്‍ണത്തിന്റെയും 18 കാരറ്റ് സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വില കൂടി.
അതേസമയം, 22 കാരറ്റ് സ്വര്‍ണത്തിന് ഇരു സംഘടനകളും ഒരേവിലയാണ് നിശ്ചയിച്ചത്. ഗ്രാമിന് 105 രൂപയും, പവന് 840 രൂപയുമാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 8340 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 66720 രൂപയിലുമെത്തി. കഴിഞ്ഞ ദിവസം (മാര്‍ച്ച് 27) സ്വര്‍ണനിരക്ക് ഗ്രാമിന് 40 രൂപയും, പവന് 320 രൂപയും കൂടിയിരുന്നു.
എന്നാല്‍, 18 കാരറ്റ് സ്വര്‍ണത്തിന്റെയും വില നിര്‍ണയത്തില്‍ സ്വര്‍ണവ്യാപാരി സംഘടനകള്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായങ്ങളാണ് നിലനില്‍ക്കുന്നത്. കെ സുരേന്ദ്രന്‍ പ്രസിഡന്റും അഡ്വ. എസ് അബ്ദുല്‍ നാസര്‍ സെക്രട്ടറിയുമായി പ്രവര്‍ത്തിക്കുന്ന ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്സ് അസോസിയേഷന്‍ (AKGSMA) 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ വര്‍ധനവ് വരുത്തിയിട്ടുണ്ട്. ഈ സംഘടനയുടെ കണക്കനുസരിച്ച്, 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 85 രൂപ കൂടി 6840 രൂപയായി. അതുപോലെ, ഒരു പവന് 680 രൂപ കൂടി 54720 രൂപയാണ് പുതിയ വില. സാധാരണ വെള്ളിയുടെ വിലയും കൂടി. ഗ്രാമിന് 109 രൂപയില്‍നിന്ന് മൂന്ന് രൂപ കൂടി 112 രൂപയായി തുടരുമെന്നും അവര്‍ അറിയിച്ചു.
ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായുള്ള ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്സ് അസോസിയേഷന്‍ (AKGSMA) 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 85 രൂപ കൂട്ടി 6885 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. പവന് 680 രൂപ കൂട്ടി 55080 രൂപയാണ് ഈ സംഘടനയുടെ വില. സാധാരണ വെള്ളിയുടെ വിലയിലും സംഘടന മാറ്റം വരുത്തി. അവരുടെ കണക്കനുസരിച്ച്, ഗ്രാമിന് 110 രൂപയില്‍നിന്ന് ഒരു രൂപ കൂട്ടി 111 രൂപയാണ് വെള്ളിയുടെ വെള്ളിയാഴ്ചത്തെ വില.
ഇനി ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 72400 രൂപ നൽകണം. രാജ്യാന്തര സ്വർണ്ണവില 3075 ഡോളറും രൂപയുടെ വിനിമയ നിരക്ക് 85.61 ആണ്. ട്രംപിന്റെ വാഹന താരിഫുകൾ ആഗോള വിപണിയിൽ കൂടുതൽ അനിശ്ചിതത്വം ഉണ്ടാക്കിയതോടെ സ്വർണ്ണ വില റെക്കോർഡ് ഉയരത്തിലെത്തി. രാജ്യാന്തര സ്വർണ്ണവില 3085 ഡോളർ കടന്നാൽ 3150 ഡോളർ വരെ പോയേക്കാവുന്ന സൂചനകളാണ് വരുന്നത്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുമല്ലോ?
Gold prices in Kerala continue to rise for the third consecutive day, with a significant increase in sovereign rates and varied silver prices across different associations.
#GoldPrice, #KeralaGold, #SilverRate, #MarketUpdate, #EconomyNews, #GoldMarket