പവന് 84000-വും കടന്ന് സ്വര്‍ണവില കുതിക്കുന്നു; മണിക്കൂറുകള്‍ക്കിടെ രേഖപ്പെടുത്തിയത് റെക്കോര്‍ഡ് വര്‍ധനവ്


ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● തിങ്കളാഴ്ചയും ചൊവ്വാഴ്ചയും രണ്ട് തവണ വീതം വില കൂടി.
● ചൊവ്വാഴ്ച ഒരു പവന് 1,000 രൂപയുടെ വർധനവുണ്ടായി.
● 18, 14, 9 കാരറ്റ് സ്വർണത്തിനും വെള്ളി വിലയിലും വർധന രേഖപ്പെടുത്തി.
● 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 10,605 രൂപയായി.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധനവ് രേഖപ്പെടുത്തി. ഉപഭോക്താക്കളഎ ഞെട്ടിച്ചുകൊണ്ട് പവന് 84000 രൂപയും കടന്നിരിക്കുകയാണ്. തിങ്കളാഴ്ചത്തെ (22.09.2025) പോലെതന്നെ സെപ്തംബര്‍ 23 ചൊവ്വാഴ്ചയും രാവിലെയും ഉച്ചക്ക് ശേഷവുമായി സ്വര്‍ണത്തിന് രണ്ട് തവണയാണ് വില കൂടിയത്.

ചൊവ്വാഴ്ച ഉച്ചക്ക് ശേഷം 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 125 രൂപ കൂടി 10605 രൂപയും പവന് 1000 രൂപ കൂടി 84840 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. രാവിലെ ഗ്രാമിന് 115 രൂപ കൂടി 10480 രൂപയും പവന് 920 രൂപ കൂടി 83840 രൂപയിലുമാണ് വ്യാപാരം നടന്നത്. രാവിലെ വെള്ളി നിരക്കും കുതിച്ച് ഉയര്‍ന്നിരുന്നു.
തിങ്കളാഴ്ച (22.09.2025) രാവിലെയും ഉച്ചക്ക് ശേഷവുമായി മണിക്കൂറുകളുടെ വ്യത്യാസത്തില്‍ 22 കാരറ്റ് സ്വര്‍ണത്തിന് പവന് 680 രൂപ കൂടിയിരുന്നു. രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 40 രൂപ കൂടി 10320 രൂപയും പവന് 320 രൂപ കൂടി 82560 രൂപയും ഉച്ചക്ക് ശേഷം 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 45 രൂപ കൂടി 10365 രൂപയും പവന് 360 രൂപ കൂടി 82920 രൂപയിലുമായിരുന്നു.
18 കാരറ്റിനും വില കൂടി
സെപ്തംബര്‍ 23 ന് 18 കാരറ്റിന് ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 110 രൂപ കൂടി 8790 രൂപയും പവന് 880 രൂപ കൂടി 70320 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 105 രൂപ കൂടി 8720 രൂപയും പവന് 840 രൂപ കൂടി 69760 രൂപയിലുമാണ് കച്ചവടം പുരോഗമിക്കുന്നത്.
രാവിലെ 18 കാരറ്റിന് ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 95 രൂപ കൂടി 8680 രൂപയും പവന് 760 രൂപ കൂടി 69440 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 95 രൂപ കൂടി 8615 രൂപയും പവന് 760 രൂപ കൂടി 68920 രൂപയിലുമാണ് കച്ചവടം നടന്നത്.
14 കാരറ്റിനും 9 കാരറ്റിനും വില വര്‍ധിച്ചു
ഉച്ചക്ക് ശേഷം കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 80 രൂപ കൂടി 6780 രൂപയും പവന് 640 രൂപ കൂടി 54240 രൂപയിലും ഒന്‍പത് കാരറ്റിന് ഗ്രാമിന് 45 രൂപ കൂടി 4370 രൂപയും പവന് 360 രൂപ കൂടി 34960 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
രാവിലെ 14 കാരറ്റിന് ഗ്രാമിന് 70 രൂപ കൂടി 6700 രൂപയും പവന് 560 രൂപ കൂടി 53600 രൂപയിലും ഒന്‍പത് കാരറ്റിന് ഗ്രാമിന് 35 രൂപ കൂടി 4325 രൂപയും പവന് 280 രൂപ കൂടി 34600 രൂപയിലുമാണ് വ്യാപാരം നടന്നത്.
വെള്ളിക്ക് വ്യത്യസ്ത നിരക്കുകള്‍
ചൊവ്വാഴ്ച ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 147 രൂപയിലും മറുവിഭാഗത്തിന് 144 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
നിങ്ങളുടെ അഭിപ്രായത്തിൽ സ്വർണവില ഇനിയും ഉയരുമോ?
Article Summary: Gold prices hit a new record high in Kerala.
#KeralaNews #GoldPrice #RecordHigh #FinancialNews #GoldRate #MarketTrend