നാടകീയ മാറ്റങ്ങൾക്ക് പിന്നാലെ സ്വർണവില കുതിക്കുന്നു; ഗ്രാമിന് 11865 രൂപ

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ഒറ്റയടിക്ക് പവന് 800 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്.
● 22 കാരറ്റ് സ്വര്‍ണത്തിന് നിലവിൽ പവന് 94920 രൂപയാണ്.
● ഗ്രാമിന് 50 രൂപ കൂടി 11865 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
● 18 കാരറ്റിനും 14 കാരറ്റിനും ഒൻപത് കാരറ്റിനും വിലയിൽ വർധനവുണ്ടായി.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് കഴിഞ്ഞ ദിവസത്തെ നാടകീയ മാറ്റങ്ങൾക്ക് പിന്നാലെ സ്വര്‍ണവിലയിൽ കുതിപ്പ് തുടരുകയാണ്. ബുധനാഴ്ച (2025 ഒക്ടോബർ 15) രണ്ട് തവണയാണ് സ്വര്‍ണത്തിന് വില വർധിച്ചത്. രാവിലെയും ഉച്ചയ്ക്ക് ശേഷവുമായി മണിക്കൂറുകൾക്കിടെ പവന് 800 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. നിലവിൽ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 50 രൂപ കൂടി 11865 രൂപയിലും പവന് 400 രൂപ കൂടി 94920 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

മറ്റ് കാരറ്റുകളുടെയും വെളളിയുടെയും വില
ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം 18 കാരറ്റിനും വില വർധനവ് ഉണ്ടായി. 18 കാരറ്റിന് ബി ഗോവിന്ദൻ വിഭാഗത്തിന് ഗ്രാമിന് 40 രൂപ കൂടി 9810 രൂപയും പവന് 320 രൂപ കൂടി 78480 രൂപയിലുമാണ് കച്ചവടം നടക്കുന്നത്. കെ സുരേന്ദ്രൻ വിഭാഗത്തിന് ഗ്രാമിന് 40 രൂപ കൂടി 9760 രൂപയും പവന് 320 രൂപ കൂടി 78080 രൂപയിലുമാണ് നിലവിൽ കച്ചവടം പുരോഗമിക്കുന്നത്. രാവിലെ ബി ഗോവിന്ദൻ വിഭാഗത്തിന് ഗ്രാമിന് 9770 രൂപയും കെ സുരേന്ദ്രൻ വിഭാഗത്തിന് 9720 രൂപയുമായിരുന്നു.
14 കാരറ്റിനും ഒൻപത് കാരറ്റിനും വില കുതിച്ചുയരുകയാണ്. ഉച്ചയ്ക്ക് ശേഷം കെ സുരേന്ദ്രൻ വിഭാഗത്തിന് 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 30 രൂപ കൂടി 7590 രൂപയും പവന് 240 രൂപ കൂടി 60720 രൂപയുമാണ്. ഒൻപത് കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 20 രൂപ കൂടി 4900 രൂപയും പവന് 160 രൂപ കൂടി 39200 രൂപയിലുമാണ് കച്ചവടം നടക്കുന്നത്. രാവിലെ 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7560 രൂപയും ഒന്‍പത് കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 4880 രൂപയുമായിരുന്നു.
അതേസമയം, ബുധനാഴ്ച രാവിലെ വെള്ളിനിരക്കിൽ വർധനവുമായെത്തിയ ഇരുവിഭാഗത്തിനും ഉച്ചയ്ക്ക് ശേഷം മാറ്റമില്ല. ബി ഗോവിന്ദൻ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 200 രൂപയിലും കെ സുരേന്ദ്രൻ വിഭാഗത്തിന് 196 രൂപയിലുമാണ് കച്ചവടം തുടരുന്നത്.
വില ഉയരുന്ന ഈ സമയത്ത് സ്വർണത്തിൽ നിക്ഷേപിക്കുന്നത് നല്ലതാണോ? നിങ്ങളുടെ അഭിപ്രായം കമൻ്റ് ചെയ്യുക.
Article Summary: Gold price surged twice on Wednesday in Kerala, increasing by ₹800 per Pavan in hours, reaching ₹94920.
#GoldPriceHike #KeralaGold #800Rise #Pavan94920 #GoldMarket #KochiNews