കഴിഞ്ഞ ദിവസത്തെ നാടകീയ മാറ്റങ്ങള്‍ക്ക് പിന്നാലെ സ്വര്‍ണവില കുതിപ്പ് തുടരുന്നു; പവന് 400 രൂപ കൂടി 94500 രൂപ കടന്നു

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● 22 കാരറ്റ് സ്വര്‍ണത്തിന് പവന് 94520 രൂപയായി.
● ഗ്രാമിന് 50 രൂപ കൂടി 11815 രൂപയിലാണ് വ്യാപാരം.
● കഴിഞ്ഞ ദിവസം മണിക്കൂറുകൾക്കിടെ മൂന്ന് വ്യത്യസ്ത നിരക്കുകൾ സ്വർണ്ണത്തിന് രേഖപ്പെടുത്തിയിരുന്നു.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് കഴിഞ്ഞ ദിവസത്തെ നാടകീയ മാറ്റങ്ങള്‍ക്ക് പിന്നാലെ സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുകയാണ്. ബുധനാഴ്ച (15.10.2025) പവന് 94500 രൂപ കടന്നിരിക്കുകയാണ്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 50 രൂപ കൂടി 11815 രൂപയും പവന് 400 രൂപ കൂടി 94520 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

ചൊവ്വാഴ്ച (14.10.2025) മണിക്കൂറുകള്‍ക്കിടെ കൂടിയും കുറഞ്ഞും വീണ്ടും കുതിച്ചും സ്വര്‍ണവില അമ്പരപ്പിച്ചിരുന്നു. രാവിലെയും ഉച്ചക്കുമായി മൂന്ന് നിരക്കുകളാണ് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 300 രൂപ കൂടി 11795 രൂപയും പവന് 2400 രൂപ കൂടി 94360 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്.
വൈകാതെ 12 മണിക്ക് 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 150 രൂപ കുറഞ്ഞ് 11645 രൂപയും പവന് 1200 രൂപ കുറഞ്ഞ് 93160 രൂപയിലുമെത്തിയിരുന്നു. പിന്നീട് 2 മണിക്ക് 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 120 രൂപ കൂടി 11765 രൂപയും പവന് 960 രൂപ കൂടി 94120 രൂപയുമാവുകയായിരുന്നു. ഈ വിലയിലാണ് ചൊവ്വാഴ്ച വ്യാപാരം നടന്നത്.
18 കാരറ്റിനും വില കൂടി
ബുധനാഴ്ച 18 കാരറ്റിന് ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 40 രൂപ കൂടി 9770 രൂപയും പവന് 320 രൂപ കൂടി 78160 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 40 രൂപ കൂടി 9720 രൂപയും പവന് 320 രൂപ കൂടി 77760 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
14 കാരറ്റിനും 9 കാരറ്റിനും വില കുതിക്കുന്നു
കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 30 രൂപ കൂടി 7560 രൂപയും പവന് 240 രൂപ കൂടി 60480 രൂപയും ഒന്‍പത് കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 20 രൂപ കൂടി 4880 രൂപയും പവന് 160 രൂപ കൂടി 39040 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
വെള്ളി നിരക്കുകളും ഉയരുന്നു
ബുധനാഴ്ച ഇരുവിഭാഗത്തിനും വെള്ളിനിരക്ക് കൂടി. ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 193 രൂപയില്‍നിന്ന് ഏഴ് രൂപ കൂടി 200 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് 190 രൂപയില്‍നിന്ന് ആറ് രൂപ കൂടി 196 രൂപയിലുമാണ് കച്ചവടം തുടരുന്നത്.
സ്വർണ്ണവില വില ഇനിയും ഉയരുമോ? നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ.
Article Summary: Kerala Gold price surges again; Sovereign crosses ₹94,500 after a ₹400 hike today.
#GoldPrice #KeralaGold #GoldRateToday #94kGold #Investment #SilverRate