ആശ്വാസ ഇടിവിന് പിന്നാലെ വന്‍ കുതിപ്പ്! സ്വര്‍ണവില പവന് 1880 രൂപ കൂടി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 235 രൂപ വർദ്ധിച്ച് 13,100 രൂപയായി.
● 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് കെ സുരേന്ദ്രൻ വിഭാഗത്തിൽ 195 രൂപ കൂടി 10,770 രൂപയായി.
● 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 150 രൂപ വർദ്ധിച്ച് 8,385 രൂപയാണ് പുതിയ വില.
● 9 കാരറ്റിന് ഗ്രാമിന് 95 രൂപ കൂടി 5,410 രൂപയായി.
● സംസ്ഥാനത്ത് വെള്ളി നിരക്കിൽ ഉച്ചയ്ക്ക് മാറ്റമില്ല; ഗ്രാമിന് 235 രൂപയിൽ തുടരുന്നു.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുകയാണ്. ചൊവ്വാഴ്ച (24.03.2026) രാവിലെ ഇടിവുമായെത്തി ആശ്വാസമായ സ്വര്‍ണവില ഉച്ചക്ക് വര്‍ധിച്ചിരിക്കുകയാണ്.
രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 270 രൂപ കുറഞ്ഞ് 12865 രൂപയും പവന് 2160 രൂപ കുറഞ്ഞ് 102920 രൂപയുമായിരുന്നു.
ഉച്ചക്ക് 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 235 രൂപ കൂടി 13100 രൂപയും പവന് 1880 രൂപ കൂടി 104800 രൂപയുമാണ്.
18 കാരറ്റ് നിരക്കുകളും കൂടി
രാവിലെ ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 10630 രൂപയിലും പവന് 85040 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 220 രൂപ കുറഞ്ഞ് 10575 രൂപയിലും പവന് 1760 രൂപ കുറഞ്ഞ് 84600 രൂപയിലുമാണ് കച്ചവടം നടന്നത്.
ഉച്ചക്ക് ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 195 രൂപ കൂടി 10825 രൂപയിലും പവന് 1560 രൂപ കൂടി 86600 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 195 രൂപ കൂടി 10770 രൂപയിലും പവന് 1560 രൂപ കൂടി 86160 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
14, 9 കാരറ്റ് വിലകളും വര്‍ധിച്ചു
രാവിലെ കെ സുരേന്ദ്രന്‍ വിഭാഗത്തില്‍ 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 175 രൂപ കുറഞ്ഞ് 8235 രൂപയും പവന് 1400 രൂപ കുറഞ്ഞ് 65880 രൂപയുമാണ്. 9 കാരറ്റിന് ഗ്രാമിന് 110 രൂപ കുറഞ്ഞ് 5315 രൂപയും പവന് 880 രൂപ കുറഞ്ഞ് 42520 രൂപയുമായിരുന്നു.
ഉച്ചക്ക് കെ സുരേന്ദ്രന്‍ വിഭാഗത്തില്‍ 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 150 രൂപ കൂടി 8385 രൂപയും പവന് 1200 രൂപ കൂടി 67080 രൂപയുമാണ്. 9 കാരറ്റിന് ഗ്രാമിന് 95 രൂപ കൂടി 5410 രൂപയും പവന് 760 രൂപ കൂടി 43280 രൂപയുമാണ്.
വെള്ളിക്ക് രാവിലത്തെ നിരക്കില്‍ വ്യാപാരം
അതേസമയം, ഉച്ചക്ക് വെള്ളി വിലയില്‍ മാറ്റമില്ല. ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 235 രൂപയാണ് നിരക്ക്.
കെ സുരേന്ദ്രന്‍ വിഭാഗത്തിനും ഒരു ഗ്രാം സാധാരണ വെള്ളിക്ക് 235 രൂപയാണ് നിരക്ക്. 10 ഗ്രാം വെള്ളിക്ക് 2350 രൂപയുമാണ്.
കഴിഞ്ഞ ദിവസത്തെ സ്വര്‍ണ നിരക്ക്
തിങ്കളാഴ്ച (23.03.2026) നാല് തവണയാണ് സ്വര്‍ണനിരക്കില്‍ മാറ്റങ്ങള്‍ രേഖപ്പെടുത്തിയത്. രാവിലെ 9.20 ന്
22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 545 രൂപ കുറഞ്ഞ് 12835 രൂപയും പവന് 4360 രൂപ കുറഞ്ഞ് 102680 രൂപയുമായിരുന്നു.
ഉച്ചക്ക് 1.31ന് സ്വര്‍ണവില ഒരു ലക്ഷത്തിന് താഴെ പോയിരുന്നു. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 400 രൂപ കുറഞ്ഞ് 12435 രൂപയും പവന് 3200 രൂപ കുറഞ്ഞ് 99480 രൂപയുമായിരുന്നു.
പിന്നീട് വൈകുന്നേരം 4.38 ന് വില കുത്തനെ കൂടുകയായിരുന്നു. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 200 രൂപ കൂടി 12635 രൂപയും പവന് 1600 രൂപ കൂടി 101080 രൂപയുമായിരുന്നു.
വൈകാതെ വീണ്ടും ഉപഭോക്താക്കളെ ഞെട്ടിപ്പിച്ചുകൊണ്ട് 6.42 സ്വര്‍ണനിരക്കില്‍ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 500 രൂപ കൂടി 13135 രൂപയും പവന് 4000 രൂപ കൂടി 105080 രൂപയുമായിരുന്നു.
സ്വർണ വിപണിയിലെ ഈ അപ്രതീക്ഷിത ചാഞ്ചാട്ടങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ ഞങ്ങളുടെ ഫേസ്ബുക്ക് പേജില്‍ കമന്റായി രേഖപ്പെടുത്തൂ. സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്ന നിങ്ങളുടെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഈ വിവരങ്ങൾ ഉപകാരപ്പെടാനായി വാര്‍ത്ത ഷെയർ ചെയ്യൂ. കൃത്യമായ വിപണി വിവരങ്ങൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ്ആപ്പ് ചാനലും ഫോളോ ചെയ്യാൻ ശ്രദ്ധിക്കുക.
Article Summary: Gold prices in Kerala surged by ₹1880 per pavan on Tuesday afternoon after a brief dip in the morning.
#GoldRateKerala #GoldPriceHike #JewelleryNews #SilverRate #KeralaMarket #BreakingNewsKerala
