തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവില കുതിക്കുന്നു; പവന് 120 രൂപ കൂടി


● നിലവിലെ വില പവന് 74,120 രൂപ.
● രണ്ട് ദിവസത്തിനിടെ 520 രൂപയുടെ വർദ്ധനവ്.
● 18 കാരറ്റ് സ്വർണത്തിനും വില വർധിച്ചു.
● വെള്ളി നിരക്കിൽ മാറ്റമില്ല.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. പവന് രണ്ട് ദിവസത്തിനിടെ 520 രൂപയാണ് കൂടിയത്. ജൂണ്‍ 19 ന് വ്യാഴാഴ്ച 22 കാരറ്റിന് ഗ്രാമിന് 15 രൂപ കൂടി 9265 രൂപയിലും പവന് 120 രൂപ കൂടി 74120 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
ബുധനാഴ്ച 22 കാരറ്റിന് ഗ്രാമിന് 50 രൂപ കൂടി 9250 രൂപയിലും പവന് 400 രൂപ കൂടി 74000 രൂപയിലും ചൊവ്വാഴ്ച 22 കാരറ്റിന് ഗ്രാമിന് 105 രൂപ കുറഞ്ഞ് 9200 രൂപയിലും പവന് 840 രൂപ കുറഞ്ഞ് 73600 രൂപയിലുമാണ് വ്യാപാരം നടന്നത്.
18 കാരറ്റിനും കൂടി
ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷനിലെ (AKGSMA) കെ സുരേന്ദ്രന്‍ പ്രസിഡന്റും അഡ്വ. എസ് അബ്ദുള്‍ നാസര്‍ സെക്രട്ടറിയുമായുള്ള വിഭാഗത്തിന് ജൂണ്‍ 19 ന് 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപ കൂടി 7600 രൂപയിലും പവന് 80 രൂപ കൂടി 60800 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായുള്ള (AKGSMA) വിഭാഗത്തിന് വ്യാഴാഴ്ച ഗ്രാമിന് 10 രൂപ കൂടി 7625 രൂപയും പവന് 80 രൂപ കൂടി 61000 രൂപയുമാണ്.
വെള്ളിനിരക്കില്‍ മാറ്റമില്ല
കഴിഞ്ഞ ദിവസം വര്‍ധനവുമായെത്തിയ വെള്ളിനിരക്കില്‍ വ്യാഴാഴ്ച മാറ്റമില്ല. കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 118 രൂപയും മറ്റേ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 121 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
സ്വർണവിലയിലെ ഈ കുതിച്ചുയർച്ചയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്?
Article Summary: Kerala gold price surges for second consecutive day; sovereign up by Rs 120.
#GoldPrice #KeralaGold #GoldRateToday #MarketUpdate #Jewellery #Investment