ഇടിവുമായെത്തിയ സ്വര്‍ണവില വീണ്ടും കുതിക്കുന്നു; പവന് 400 രൂപയുടെ വര്‍ധനവ്


● 22 കാരറ്റിന് ഗ്രാമിന് 50 രൂപ കൂടി.
●18 കാരറ്റ് സ്വർണത്തിനും വില കൂടി.
● വെള്ളിയുടെ വിലയിൽ മാറ്റമില്ല.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ഇടിവുമായെത്തി ആശ്വാസമായ സ്വര്‍ണവില വര്‍ധിച്ചു. മേയ് 24 ന് ശനിയാഴ്ച 22 കാരറ്റിന് ഇരു വിഭാഗം സംഘടനകള്‍ക്കും ഒരേ നിരക്കാണ് കൂടിയത്. ഗ്രാമിന് 50 രൂപ കൂടി 8990 രൂപയിലും പവന് 400 രൂപ കൂടി 71920 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
മേയ് 23 ന് വെള്ളിയാഴ്ച 22 കാരറ്റിന് ഇരു വിഭാഗം സംഘടനകള്‍ക്കും ഒരേ നിരക്കാണ് കുറഞ്ഞത്. ഗ്രാമിന് 35 രൂപ കുറഞ്ഞ് 8940 രൂപയിലും പവന് 280 രൂപ കുറഞ്ഞ് 71520 രൂപയിലുമാണ് വ്യാപാരം നടന്നത്. മേയ് 22 ന് വ്യാഴാഴ്ച ഗ്രാമിന് 45 രൂപ കൂടി 8975 രൂപയിലും പവന് 360 രൂപ കൂടി 71800 രൂപയിലുമാണ് വ്യാപാരം നടന്നത്.
ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്സ് അസോസിയേഷനിലെ (AKGSMA) കെ സുരേന്ദ്രന്‍ പ്രസിഡന്റും അഡ്വ. എസ് അബ്ദുള്‍ നാസര്‍ സെക്രട്ടറിയുമായുള്ള വിഭാഗത്തിന് മേയ് 24 ന് 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 50 രൂപ കൂടി 7375 രൂപയിലും ഒരു പവന്റെ വില 400 രൂപ കൂടി 59000 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിലയില്‍ മാറ്റമില്ല. 110 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായുള്ള (AKGSMA) വിഭാഗത്തിന് ശനിയാഴ്ച 18 ഗ്രാം സ്വര്‍ണത്തിന് 40 രൂപ കൂടി 7410 രൂപയിലും പവന് 320 രൂപ കൂടി 59280 രൂപയിലുമാണ് കച്ചവടം പുരോഗമിക്കുന്നത്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 111 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
സ്വര്‍ണ്ണവിലയിലെ ഈ അപ്രതീക്ഷിതമായ മാറ്റത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക.
Article Summary: After a brief dip, gold prices in Kerala have surged again on May 24. A sovereign of 22-carat gold increased by Rs 400 to Rs 71,920, and a gram by Rs 50 to Rs 8990. Prices for 18-carat gold also rose.
#GoldPrice #Kerala #GoldRate #MarketUpdate #Jewellery #Investment