സ്വര്‍ണവില കുതിക്കുന്നു; തുടര്‍ച്ചയായ മൂന്ന് ദിവസത്തിനിടെ വര്‍ധിച്ചത് 2800 രൂപ


● 22 കാരറ്റ് ഗ്രാമിന് 9295 രൂപ.
● 18 കാരറ്റിനും വിലകൂടി.
● വെള്ളി വിലയിൽ മാറ്റമില്ല.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് ജൂണ്‍ 13 ന് വെള്ളിയാഴ്ച സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി. തുടര്‍ച്ചയായ മൂന്ന് ദിവസത്തിനിടെ പവന് 2800 രൂപയാണ് കൂടിയത്. വെള്ളിയാഴ്ച 22 കാരറ്റിന് ഗ്രാമിന് 195 രൂപ കൂടി 9295 രൂപയിലും പവന് 1560 രൂപ കൂടി 74360 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
വ്യാഴാഴ്ച 22 കാരറ്റിന് ഗ്രാമിന് 80 രൂപ കൂടി 9100 രൂപയിലും പവന് 640 രൂപ കൂടി 72800 രൂപയിലുമാണ് വ്യാപാരം നടന്നത്. ബുധനാഴ്ച 22 കാരറ്റിന് ഗ്രാമിന് 75 രൂപ കൂടി 9020 രൂപയിലും പവന് 600 രൂപ കൂടി 72160 രൂപയിലുമാണ് വ്യാപാരം നടന്നത്.
18 കാരറ്റിനും കൂടി
ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷനിലെ (AKGSMA) കെ സുരേന്ദ്രന്‍ പ്രസിഡന്റും അഡ്വ. എസ് അബ്ദുള്‍ നാസര്‍ സെക്രട്ടറിയുമായുള്ള വിഭാഗത്തിന് ജൂണ്‍ 13 ന് 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 160 രൂപ കൂടി 7625 രൂപയിലും പവന് 1280 രൂപ കൂടി 61000 രൂപയിലുമാണ് കച്ചവടം നടക്കുന്നത്. വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 115 രൂപയാണ്.
ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായുള്ള (AKGSMA) വിഭാഗത്തിന് വെള്ളിയാഴ്ച ഗ്രാമിന് 170 രൂപ കൂടി 7650 രൂപയും പവന് 1360 രൂപ കൂടി 61200 രൂപയുമാണ്. ഈ വിഭാഗത്തിനും വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 118 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
സ്വര്‍ണ്ണവിലയിലെ ഈ അപ്രതീക്ഷിതമായ മാറ്റത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക.
Article Summary: Gold price in Kerala surged by Rs 2800 per sovereign in three days, reaching Rs 74360.
#GoldPrice #Kerala #GoldRate #FinancialNews #Investment #Inflation