സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വമ്പന്‍ കുതിപ്പ്; മണിക്കൂറുകള്‍ക്കുള്ളില്‍ പവന് 320 രൂപ കൂടി

 
Bride Representing Kerala Gold Price July 18

Representational Image Generated by Meta AI

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● നിലവിലെ പവൻ വില 73,200 രൂപ.
● രാവിലെ ഇരുവിഭാഗങ്ങൾക്കും വ്യത്യസ്ത വില.
● ഉച്ചയ്ക്ക് ശേഷം വില ഒരേ നിരക്കിലെത്തി.
● 18 കാരറ്റ് സ്വർണത്തിനും വില കൂടി.
● സാധാരണ വെള്ളിക്ക് 123 രൂപ.

കൊച്ചി: (KVARTHA) സംസ്ഥാനത്ത് ജൂലൈ 18 ന് വെള്ളിയാഴ്ച രാവിലെയും ഉച്ചക്ക് ശേഷവുമായി മണിക്കൂറുകള്‍ക്കുള്ളില്‍ സ്വര്‍ണവിലയില്‍ വമ്പന്‍ കുതിപ്പ് രേഖപ്പെടുത്തി. രാവിലെ ഒരു വിഭാഗത്തിന് കൂടിയും മറ്റേ വിഭാഗത്തിന് മാറ്റമില്ലാതെയും 22 കാരറ്റ് സ്വര്‍ണത്തിന്റെ വില വ്യത്യസ്ത നിരക്കുകളിലെത്തിയിരുന്നു. 

Aster mims 04/11/2022

ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷനിലെ (AKGSMA) കെ സുരേന്ദ്രന്‍ പ്രസിഡന്റും അഡ്വ. എസ് അബ്ദുള്‍ നാസര്‍ സെക്രട്ടറിയുമായുള്ള വിഭാഗത്തിന് 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ മാറ്റമില്ലായിരുന്നു. കഴിഞ്ഞ ദിവസത്തെ (17.07.2025) വിലയായ ഗ്രാമിന് 9100 രൂപയിലും പവന് 72800 രൂപയിലുമാണ് രാവിലെ വ്യാപാരം നടന്നത്. 

അതേസമയം, ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായുള്ള (AKGSMA) വിഭാഗത്തിന് 22 കാരറ്റ് സ്വര്‍ണത്തിന്റെ വില വര്‍ധിച്ചിരുന്നു. ഗ്രാമിന് അഞ്ച് രൂപ കൂടി 9110 രൂപയിലും പവന് 40 രൂപ കൂടി 72880 രൂപയിലുമാണ് വ്യാപാരം നടന്നത്. 

Kerala Gold Price July 18

എന്നാല്‍ ഉച്ചക്ക് ശേഷം 22 കാരറ്റ് സ്വര്‍ണത്തിന് ഒറ്റയടിക്ക് വില വര്‍ധിച്ച് ഇരുവിഭാഗത്തിനും ഒരേ നിരക്കിലേക്ക് എത്തി. കെ സുരേന്ദ്രന്‍ വിഭാഗത്തിന് 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 50 രൂപ കൂടി 9150 രൂപയിലും പവന് 400 രൂപ കൂടി 73200 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 40 രൂപ കൂടി 9150 രൂപയിലും പവന് 320 രൂപ കൂടി 73200 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 

വ്യാഴാഴ്ച (17.07.2025) കെ സുരേന്ദ്രന്‍ വിഭാഗത്തിന് 22 കാരറ്റ് സ്വര്‍ണത്തിന് വിലയില്‍ മാറ്റമില്ലാതെ ഗ്രാമിന് 9100 രൂപയിലും പവന് 72800 രൂപയിലുമാണ് വ്യാപാരം നടന്നത്. ബി ഗോവിന്ദന്‍ വിഭാഗത്തിന് 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് അഞ്ച് രൂപ കൂടി 9105 രൂപയിലും പവന് 40 രൂപ കൂടി 72840 രൂപയിലുമാണ് വ്യാപാരം നടന്നത്.

18 കാരറ്റിനും വില കൂടി 

കെ സുരേന്ദ്രന്‍ വിഭാഗത്തിന് ജൂലൈ 18 ന് രാവിലെ 18 കാരറ്റ് സ്വര്‍ണത്തിന് വിലയില്‍ മാറ്റമില്ലായിരുന്നു. ഗ്രാമിന് 7465 രൂപയിലും പവന് 59720 രൂപയിലുമാണ് കച്ചവടം നടന്നത്. ഉച്ചക്ക് ശേഷം ഗ്രാമിന് 40 രൂപ കൂടി 7505 രൂപയിലും പവന് 320 രൂപ കൂടി 60040 രൂപയിലുമാണ് കച്ചവടം നടക്കുന്നത്. 

മറു വിഭാഗത്തിന് വെള്ളിയാഴ്ച രാവിലെ 18 കാരറ്റ് സ്വര്‍ണത്തിന് വില കൂടിയിരുന്നു. ഗ്രാമിന് അഞ്ച് രൂപ കൂടി 7505 രൂപയും പവന് 40 രൂപ കൂടി 60040 രൂപയുമായിരുന്നു. ഉച്ചക്ക് ശേഷവും വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. ഗ്രാമിന് 35 രൂപ കൂടി 7540 രൂപയിലും പവന് 280 രൂപ കൂടി 60320 രൂപയിലുമാണ് കച്ചവടം നടക്കുന്നത്. 

വെള്ളിക്കും കൂടി

വെള്ളിയാഴ്ച രാവിലെ കൂടിയും മാറ്റമില്ലാതെയും ഒരു ഗ്രാം സാധാരണ വെള്ളിക്കും വ്യത്യസ്ത വിലകളാണ് ഇരു വിഭാഗത്തിനും കച്ചവടം നടന്നത്. കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 122 രൂപയിലും മറു വിഭാഗത്തിനും 122 രൂപയില്‍നിന്ന് ഒരു രൂപ കൂടി 123 രൂപയിലുമാണ് വ്യാപാരം നടന്നത്. ഉച്ചക്ക് ശേഷം കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കൂടി. രണ്ട് വിഭാഗത്തിനും 123 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

സ്വർണവിലയിലെ ഈ കുതിപ്പ് നിങ്ങളുടെ നിക്ഷേപങ്ങളെ എങ്ങനെ ബാധിക്കും? നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Article Summary: Kerala gold price jumps, sovereign up by ₹320.

#GoldPriceKerala #GoldRate #KeralaMarket #Investment #BusinessNews #MarketUpdate

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia