കുതിക്കാനോ? കിതപ്പിലേക്കോ? സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 89000ത്തിന് മുകളില്‍ തുടരുന്നു
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ഒരു പവൻ 22 കാരറ്റ് സ്വര്‍ണത്തിന് 89480 രൂപയാണ് വില.
● ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 11185 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
● 18 കാരറ്റിനും 14 കാരറ്റിനും ഒൻപത് കാരറ്റിനും കഴിഞ്ഞ ദിവസത്തെ നിരക്കിൽ തന്നെയാണ് വ്യാപാരം.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ഇടിവ് രേഖപ്പെടുത്തിയ സ്വര്‍ണവിലയില്‍ മാറ്റമില്ല. ശനിയാഴ്ച (08.11.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 11185 രൂപയും പവന് 89480 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
വെള്ളിയാഴ്ച (07.11.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 50 രൂപ കുറഞ്ഞ് 11185 രൂപയും പവന് 400 രൂപ കുറഞ്ഞ് 89480 രൂപയിലുമാണ് വ്യാപാരം നടന്നത്. വ്യാഴാഴ്ച (06.11.2025) രാവിലെയും ഉച്ചക്ക് ശേഷവുമായി ഗ്രാമിന് 100 രൂപയും പവന് 800 രൂപയും കൂടിയിരുന്നു. രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 40 രൂപ കൂടി 11175 രൂപയും പവന് 320 രൂപ കൂടി 89400 രൂപയിലും ഉച്ചക്ക് ശേഷം ഗ്രാമിന് 60 രൂപ കൂടി 11235 രൂപയും പവന് 480 രൂപ കൂടി 89880 രൂപയിലുമാണ് വ്യാപാരം നടന്നത്.

18 കാരറ്റിനും വിലയില്‍ മാറ്റമില്ല
ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 9235 രൂപയും പവന് 73880 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 9195 രൂപയും പവന് 73560 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
14 കാരറ്റിനും 9 കാരറ്റിനും കഴിഞ്ഞ ദിവസത്തെ നിരക്കില്‍ വ്യാപാരം
കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 7160 രൂപയും പവന് 57280 രൂപയും ഒന്‍പത് കാരറ്റിന് ഗ്രാമിന് 4620 രൂപയും പവന് 36960 രൂപയുമാണ്.
വെള്ളിക്ക് വ്യത്യസ്ത നിരക്കുകള്‍
ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 162 രൂപയും മറുവിഭാഗത്തിന് 157 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
സ്വർണവില വരും ദിവസങ്ങളിൽ ഉയരുമോ കുറയുമോ? നിങ്ങളുടെ നിഗമനം കമൻ്റ് ചെയ്യുക.
Article Summary: Gold price in Kerala remains stable at ₹89,480 per sovereign on Saturday after Friday's drop.
#GoldPrice #KeralaGold #GoldRate #MarketUpdate #Swarnavile #Jewelry
