Gold Rate | സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല; വന്‍ വര്‍ധനവില്‍ തുടരുന്നു


● 22 കാരറ്റ് സ്വര്‍ണത്തിന് പവന് 68000 രൂപക്ക് മുകളില്‍ തുരടുന്നു.
● 18 കാരറ്റ് സ്വര്‍ണത്തിന് രണ്ട് വിഭാഗത്തിനും വ്യത്യസ്ത നിരക്കുകള്‍.
● ഏപ്രില്‍ 02 ന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 112 രൂപ.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 68000 രൂപ കടന്ന് സര്‍വകാല റെക്കോര്‍ഡില്‍ തുടരുകയാണ്. സ്വര്‍ണ വ്യാപാരി സംഘടനകള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും, 22 കാരറ്റ് സ്വര്‍ണത്തിന് ഇരു സംഘടനകളും ഒരേ വിലയാണ് നിശ്ചയിച്ചിരിക്കുന്നത്.
ബുധനാഴ്ച (ഏപ്രില്‍ 02) 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ മാറ്റമില്ല. ഗ്രാമിന് 8510 രൂപയിലും പവന് 68080 രൂപയിലുമാണ് തുടരുന്നു. ഏപ്രില്‍ ആദ്യ ദിനമായ ചൊവ്വാഴ്ച ഒരു ഗ്രാമിന് 85 രൂപയുടെ വര്‍ധനവും പവന് 680 രൂപയുമാണ് കൂടിയത്.
18 കാരറ്റ് സ്വര്‍ണത്തിന്റെ കാര്യത്തില്‍ വ്യാപാരി സംഘടനകള്‍ക്കിടയില്‍ വ്യത്യസ്ത വിലകളാണ് നിലനില്‍ക്കുന്നത്. കെ സുരേന്ദ്രന്‍ പ്രസിഡന്റും അഡ്വ. എസ് അബ്ദുല്‍ നാസര്‍ സെക്രട്ടറിയുമായി പ്രവര്‍ത്തിക്കുന്ന ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 6980 രൂപയായി വില നിശ്ചയിച്ചു. ഇവരുടെ കണക്കനുസരിച്ച് ഒരു പവന്‍ 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 55840 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിലയിലും മാറ്റമില്ല. 112 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
അതേസമയം, ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായുള്ള ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7020 രൂപയാണ് വില നിര്‍ണയിച്ചിരിക്കുന്നത്. ഈ സംഘടനയുടെ കണക്കുകള്‍ പ്രകാരം, ഒരു പവന്‍ 18 കാരറ്റ് സ്വര്‍ണത്തിന് 56160 രൂപയാണ് വില. വെള്ളിക്ക് 112 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
ഈ വാർത്ത കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റുകളായി രേഖപ്പെടുത്തുക.
Gold prices in Kerala remain stable, continuing at record highs. 22-carat gold trades at ₹8,510 per gram and ₹68,080 per sovereign. 18-carat gold prices vary among trader associations.
#GoldPrice #KeralaGold #GoldRate #GoldMarket #IndiaGold #GoldNews