സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 69000ത്തിന് മുകളില്‍ തുടരുന്നു


● 18 കാരറ്റ് സ്വർണ്ണത്തിനും മാറ്റമില്ല.
● സാധാരണ വെള്ളിയുടെ വിലയിലും മാറ്റമില്ല.
● രണ്ട് വിഭാഗങ്ങളുടെ വിലകളിൽ നേരിയ വ്യത്യാസമുണ്ട്.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് കഴിഞ്ഞ ദിവസം വര്‍ധനവുമായെത്തിയ സ്വര്‍ണവിലയില്‍ മാറ്റമില്ല. മേയ് 17 ന് ശനിയാഴ്ച 22 കാരറ്റിന് ഗ്രാമിന് 8720 രൂപയിലും പവന് 69760 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. വെള്ളിയാഴ്ച (16.05.2025) 22 കാരറ്റിന് ഗ്രാമിന് 110 രൂപ കൂട്ടി 8720 രൂപയിലും പവന് 880 രൂപ കൂട്ടി 69760 രൂപയിലുമാണ് വ്യാപാരം നടന്നത്. മേയ് 15 ന് വ്യാഴാഴ്ച ഇടിവ് രേഖപ്പെടുത്തിയിരുന്നു. 22 കാരറ്റിന് ഗ്രാമിന് 195 രൂപ കുറച്ച് 8610 രൂപയിലും പവന് 1560 രൂപ കുറച്ച് 68880 രൂപയിലുമാണ് വ്യാപാരം നടന്നത്.
ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷനിലെ (AKGSMA) കെ സുരേന്ദ്രന്‍ പ്രസിഡന്റും അഡ്വ. എസ് അബ്ദുള്‍ നാസര്‍ സെക്രട്ടറിയുമായുള്ള വിഭാഗത്തിന് മേയ് 17 ന് 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7150 രൂപയും ഒരു പവന്റെ വില 57200 രൂപയുമാണ്. ഒരു ഗ്രാം സാധാരണ വെള്ളിക്കും മാറ്റമില്ല. 107 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായുള്ള (AKGSMA) വിഭാഗത്തിന് ശനിയാഴ്ച 18 ഗ്രാം സ്വര്‍ണത്തിന് 7185 രൂപയിലും പവന് 57480 രൂപയിലുമാണ് കച്ചവടം പുരോഗമിക്കുന്നത്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 108 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
സ്വർണ്ണവിലയിലെ ഈ മാറ്റമില്ലാത്ത അവസ്ഥയെക്കുറിച്ച് നിങ്ങൾക്ക് എന്ത് തോന്നുന്നു? അഭിപ്രായങ്ങൾ പങ്കുവെക്കൂ!
Article Summary: Kerala gold price remains stable at ₹8720 per gram for 22 carat and ₹69760 per sovereign on Saturday, following a price increase on the previous day.
#KeralaGold, #GoldPrice, #StablePrice, #GoldMarket, #Kochi, #News