സ്വർണ്ണവിലയിൽ മാറ്റമില്ല; പവന് 70,000 രൂപയ്ക്ക് മുകളിൽ വ്യാപാരം തുടരുന്നു


● 22 കാരറ്റ് ഒരു ഗ്രാം 8755 രൂപ.
● 18 കാരറ്റ് വിലയിൽ ഇരു വിഭാഗത്തിനും വ്യത്യസ്ത നിരക്ക്.
● ഒരു വിഭാഗം വെള്ളി വില കുറച്ചു.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് ഉപഭോക്താക്കള്‍ക്ക് ആശ്വാസവുമായി തുടര്‍ച്ചയായി രണ്ട് ദിവസം ഇടിവ് രേഖപ്പെടുത്തിയ സ്വര്‍ണവിലയില്‍ മേയ് മൂന്നിന് മാറ്റമില്ല. ഇരു വിഭാഗം സ്വര്‍ണ വ്യാപാരി വിഭാഗങ്ങള്‍ക്കും ശനിയാഴ്ച (03.05.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 8755 രൂപയിലും പവന് 70040 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. തുടർച്ചയായ വിലയിടിവിന് ശേഷം വീണ്ടും വിലയില്‍ മാറ്റമില്ലാത്തത് വിപണിയിലെ സ്ഥിരതയില്ലായ്മയെ സൂചിപ്പിക്കുന്നു.
വെള്ളിയാഴ്ച (02.05.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 20 രൂപ കുറഞ്ഞ് 8755 രൂപയിലും പവന് 160 രൂപ കുറഞ്ഞ് 70040 രൂപയിലുമാണ് വ്യാപാരം നടന്നത്. അതേസമയം, 18 കാരറ്റ് സ്വര്‍ണത്തിനും വെള്ളിക്കും സംസ്ഥാനത്ത് വ്യത്യസ്ത നിരക്കുകളിലാണ് കച്ചവടം പുരോഗമിക്കുന്നത്.
ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്സ് അസോസിയേഷനിലെ (AKGSMA) കെ സുരേന്ദ്രന്‍ പ്രസിഡന്റും അഡ്വ. എസ് അബ്ദുള്‍ നാസര്‍ സെക്രട്ടറിയുമായുള്ള വിഭാഗത്തിന് മേയ് മൂന്നിന് 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7185 രൂപയും ഒരു പവന്റെ വില 57480 രൂപയുമാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിലയിലും മാറ്റമില്ല. 109 രൂപയാണ്.
ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായുള്ള (AKGSMA) വിഭാഗത്തിനും 18 ഗ്രാം സ്വര്‍ണത്തിന് വിലയില്‍ മാറ്റമില്ല. ശനിയാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 7240 രൂപയിലും പവന് 57920 രൂപയിലുമാണ് കച്ചവടം പുരോഗമിക്കുന്നത്. അതേസമയം, ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില വര്‍ധിപ്പിച്ചു. 107 രൂപയില്‍നിന്ന് ഒരു രൂപ കുറച്ച് 106 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
സ്വർണ്ണവിപണിയിലെ ഇന്നത്തെ പ്രധാന വാർത്ത! അഭിപ്രായങ്ങൾ പങ്കുവെക്കുമല്ലോ!
Gold prices in Kerala remained stable on May 3rd after a two-day decline. The price of 22-carat gold is ₹70,040 per sovereign. Different rates are observed for 18-carat gold and silver across trader groups.
#KeralaGoldPrice, #GoldRate, #StablePrice, #GoldMarket, #AKGSMA, #CommodityNews