സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല; ഇടിവില്‍ തുടരുന്നു

 
Bride Representing Kerala Gold Price June 26

Representatonal Imag Generated by Meta AI

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● 22 കാരറ്റ് സ്വർണ്ണവില ഗ്രാമിന് 9070 രൂപ.
● 18 കാരറ്റ് സ്വർണ്ണവിലയിലും മാറ്റമില്ല.
● വെള്ളിവിലയിൽ ചെറിയ വ്യത്യാസങ്ങൾ.

കൊച്ചി: (KVARTHA) സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്ന് ദിവസത്തിനിടെ ഇടിവ് രേഖപ്പെടുത്തിയ സ്വര്‍ണവിലയില്‍ മാറ്റമില്ല. ജൂണ്‍ 26 ന് വ്യാഴാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 9070 രൂപയിലും പവന് 72560 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 

ബുധനാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 25 രൂപ കുറഞ്ഞ് 9070 രൂപയും പവന് 200 രൂപ കുറഞ്ഞ് 72560 രൂപയുമായിരുന്നു. ചൊവ്വാഴ്ച രണ്ട് തവണയായി പവന് 1080 രൂപയാണ് കുറഞ്ഞത്. രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 75 രൂപ കുറഞ്ഞ് 9155 രൂപയിലും പവന് 600 രൂപ കുറഞ്ഞ് 73240 രൂപയിലും ഉച്ചക്ക് ശേഷം ഗ്രാമിന് 60 രൂപ കുറഞ്ഞ് 9095 രൂപയിലും പവന് 480 രൂപ കുറഞ്ഞ് 72760 രൂപയിലുമാണ് വ്യാപാരം നടന്നത്. 

Aster mims 04/11/2022

Kerala Gold Price June 26

18 കാരറ്റിനും മാറ്റമില്ല

ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷനിലെ (AKGSMA) കെ സുരേന്ദ്രന്‍ പ്രസിഡന്റും അഡ്വ. എസ് അബ്ദുള്‍ നാസര്‍ സെക്രട്ടറിയുമായുള്ള വിഭാഗത്തിന് ജൂണ്‍ 26 ന് 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7440 രൂപയിലും പവന് 59520 രൂപയിലുമാണ് കച്ചവടം നടക്കുന്നത്. കഴിഞ്ഞ ദിവസം (25.06.2025) ഗ്രാമിന് 20 രൂപ കുറഞ്ഞ് 7440 രൂപയിലും പവന് 160 രൂപ കുറഞ്ഞ് 59520 രൂപയിലുമാണ് കച്ചവടം നടന്നത്. 

ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായുള്ള (AKGSMA) വിഭാഗത്തിനും ബുധനാഴ്ച 18 കാരറ്റ് സ്വര്‍ണത്തിന് വിലയില്‍ മാറ്റമില്ല. ഗ്രാമിന് 7475 രൂപയും പവന് 59800 രൂപയുമാണ്. കഴിഞ്ഞ ദിവസം ഗ്രാമിന് 15 രൂപ കുറഞ്ഞ് 7475 രൂപയും പവന് 120 രൂപ കുറഞ്ഞ് 59800 രൂപയുമായിരുന്നു.

വെള്ളിക്ക് വ്യത്യസ്ത നിരക്കുകള്‍

വ്യാഴാഴ്ച ഇരു വിഭാഗത്തിനും ഒരു ഗ്രാം സാധാരണ വെള്ളിക്ക് വ്യത്യസ്ത നിരക്കുകളാണ്. കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിയുടെ നിരക്കില്‍ മാറ്റമില്ല. ബുധനാഴ്ചത്തെ നിരക്കായ 116 രൂപയിലും മറു വിഭാഗത്തിന് 117 രൂപയില്‍നിന്ന് ഒരു രൂപ കൂടി 118 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

മാറ്റമില്ലാത്ത സ്വര്‍ണ്ണവില നിക്ഷേപങ്ങളെ എങ്ങനെ ബാധിക്കും? അഭിപ്രായങ്ങള്‍ പങ്കുവെക്കുക.

Article Summary: Kerala gold price stable after three days of decline.

#GoldPrice #KeralaGold #GoldRate #MarketNews #KeralaNews #Finance

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia