കുതിക്കാനുള്ള കിതപ്പോ? സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 94900 മുകളില്‍ തുടരുന്നു
ADVERTISEMENT
● 22 കാരറ്റ് സ്വര്‍ണത്തിന് പവന് 94920 രൂപയും ഗ്രാമിന് 11865 രൂപയുമാണ് നിലവിലെ വില.
● കഴിഞ്ഞ ദിവസം മണിക്കൂറുകൾക്കിടെ പവന് 800 രൂപയുടെ വർധനവ് രേഖപ്പെടുത്തിയിരുന്നു.
● 18 കാരറ്റിനും 14 കാരറ്റിനും ഒൻപത് കാരറ്റിനും കഴിഞ്ഞ ദിവസത്തെ നിരക്കിലാണ് വ്യാപാരം.
● ഒരു ഗ്രാം സാധാരണ വെള്ളിക്കും വിലയില്‍ മാറ്റമില്ല.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് കഴിഞ്ഞ ദിവസത്തെ നാടകീയ മാറ്റങ്ങള്‍ക്ക് പിന്നാലെ വ്യാഴാഴ്ച (16.10.2025) സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് 94900 രൂപയ്ക്ക് മുകളില്‍ തുടരുകയാണ്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 11865 രൂപയും പവന് 94920 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
ബുധനാഴ്ച (15.10.2025) രാവിലെയും ഉച്ചക്ക് ശേഷവുമായി മണിക്കൂറുകള്‍ക്കിടെ പവന് 800 രൂപയാണ് കൂടിയത്. രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 50 രൂപ കൂടി 11815 രൂപയും പവന് 400 രൂപ കൂടി 94520 രൂപയിലും ഉച്ചക്ക് ശേഷം ഗ്രാമിന് 50 രൂപ കൂടി 11865 രൂപയും പവന് 400 രൂപ കൂടി 94920 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്.
ചൊവ്വാഴ്ചയും (14.10.2025) മണിക്കൂറുകള്‍ക്കിടെ കൂടിയും കുറഞ്ഞും വീണ്ടും കുതിച്ചും സ്വര്‍ണവില അമ്പരപ്പിച്ചിരുന്നു. രാവിലെയും ഉച്ചക്കുമായി മൂന്ന് നിരക്കുകളാണ് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 300 രൂപ കൂടി 11795 രൂപയും പവന് 2400 രൂപ കൂടി 94360 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്.
വൈകാതെ 12 മണിക്ക് 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 150 രൂപ കുറഞ്ഞ് 11645 രൂപയും പവന് 1200 രൂപ കുറഞ്ഞ് 93160 രൂപയിലുമെത്തിയിരുന്നു. പിന്നീട് 2 മണിക്ക് 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 120 രൂപ കൂടി 11765 രൂപയും പവന് 960 രൂപ കൂടി 94120 രൂപയുമാവുകയായിരുന്നു. ഈ വിലയിലാണ് ചൊവ്വാഴ്ച വ്യാപാരം നടന്നത്.
വ്യാഴാഴ്ച 18 കാരറ്റിനും വിലയില്‍ മാറ്റമില്ല
18 കാരറ്റിന് ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 9810 രൂപയും പവന് 78480 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 9760 രൂപയും പവന് 78080 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
14 കാരറ്റിനും 9 കാരറ്റിനും കഴിഞ്ഞ ദിവസത്തെ നിരക്ക്
വ്യാഴാഴ്ച 14 കാരറ്റിനും 9 കാരറ്റിനും കഴിഞ്ഞ ദിവസത്തെ നിരക്കില്‍ തന്നെയാണ് വ്യാപാരം പുരോഗമിക്കുന്നത്. കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7590 രൂപയും പവന് 60720 രൂപയും ഒന്‍പത് കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 4900 രൂപയും പവന് 39200 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
വെള്ളിക്ക് വ്യത്യസ്ത നിരക്കുകള്‍
വ്യാഴാഴ്ച വെള്ളി നിരക്കിലും മാറ്റമില്ല. ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 200 രൂപയും കെ സുരേന്ദ്രന്‍ വിഭാഗത്തിന് 196 രൂപയുമാണ്.
പവന് 94920 രൂപയിൽ തുടരുന്ന സ്വർണവില ഇനിയും കുതിക്കുമോ? നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ.
Article Summary: Gold price stabilized in Kerala at ₹94,920 per sovereign after a dramatic ₹800 hike.
#GoldRate #KeralaGoldRate #GoldPrice #Stabilization #MarketNews #Jewelry
