Gold Price | റെക്കോര്‍ഡ് ഭേദിച്ച് സ്വര്‍ണവില കുതിക്കുന്നു; പവന് 120 രൂപ കൂടി 61900 കടന്നു


● 18 കാരറ്റ് സ്വര്‍ണത്തിന് പവന് 51160 രൂപ.
● ഒരു ഗ്രാം സാധാരണ വെള്ളിനിരക്കിലും വര്‍ധനവ്.
● ഹാള്‍മാര്‍ക് വെള്ളിയുടെ വില രേഖപ്പെടുത്തിയിട്ടില്ല.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് സര്‍വക്കാല റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്നു. ഫെബ്രുവരി ആദ്യദിനവും പവന് 120 രൂപ കൂടി. പവന് 62000 ആവാന്‍ 40 രൂപയുടെ കുറവാണുള്ളത്. തുടര്‍ച്ചയായ നാല് ദിവസത്തിനിടെ പവന് 1880 രൂപയാണ് കൂടിയത്.
ശനിയാഴ്ച (01.02.205) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കൂടിയത്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7745 രൂപയിലും പവന് 61960 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കൂടിയത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 6395 രൂപയിലും പവന് 51160 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളി നിരക്കില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 101 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം, ഹാള്‍മാര്‍ക് വെള്ളിയുടെ വില മാസങ്ങളായി രേഖപ്പെടുത്തിയിട്ടില്ല.
വെള്ളിയാഴ്ച (31.01.205) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 120 രൂപയും പവന് 960 രൂപയുമാണ് കൂടിയത്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7730 രൂപയിലും പവന് 61840 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 100 രൂപയും പവന് 800 രൂപയുമാണ് കൂടിയത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 6385 രൂപയിലും പവന് 51080 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്. വെള്ളി നിരക്കും കുതിച്ചുയര്‍ന്ന് സെഞ്ചുറി കടന്നിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 100 രൂപയില്‍നിന്ന് 01 രൂപ കൂടി 101 രൂപയിലാണ് വ്യാപാരം നടന്നത്.
സ്വര്‍ണവില വർധനവിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Gold prices are soaring in Kerala, reaching record highs. The price of a sovereign has increased by Rs 120, crossing Rs 61900. This is the highest price ever recorded in the state. The लगातार increase in gold prices is attributed to various global factors.
#goldprice #Kerala #recordhigh #pricehike #businessnews #gold