രാവിലെ ആശ്വാസവുമായെത്തിയ സ്വര്‍ണവില ഉച്ചക്ക് ശേഷം കുതിക്കുന്നു; പവന് 400 രൂപ കൂടി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● നിലവിൽ 22 കാരറ്റ് സ്വർണം ഒരു പവൻ്റെ വില 95880 രൂപയാണ്.
● രാവിലെ 22 കാരറ്റ് സ്വർണത്തിന് പവന് 80 രൂപ കുറഞ്ഞ് 95480 രൂപയിലായിരുന്നു വ്യാപാരം.
●18 കാരറ്റ് സ്വർണത്തിന് പവന് 320 രൂപ വീതമാണ് വർധിച്ചത്.
●14, ഒൻപത് കാരറ്റ് സ്വർണത്തിനും വില വർധനവ് രേഖപ്പെടുത്തി.
● സാധാരണ വെള്ളിക്ക് വ്യത്യസ്ത നിരക്കുകളാണ്.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് വ്യാഴാഴ്ച (11.12.2025) രണ്ട് തവണ സ്വര്‍ണനിരക്ക് രേഖപ്പെടുത്തി. രാവിലെ നേരിയ ഇടിവുമായെത്തി ആശ്വാസമായതിന് പിന്നാലെ ഉച്ചക്ക് ശേഷം വര്‍ധിക്കുകയായിരുന്നു.
രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 11935 രൂപയും പവന് 80 രൂപ കുറഞ്ഞ് 95480 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്.
ഉച്ചക്ക് ശേഷം 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 50 രൂപ കൂടി 11985 രൂപയും പവന് 400 രൂപ കൂടി 95880 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
18 കാരറ്റിനും വിലയില്‍ വര്‍ധനവ്
രാവിലെ ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 5 രൂപ കുറഞ്ഞ് 9875 രൂപയും പവന് 40 രൂപ കുറഞ്ഞ് 79000 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 9815 രൂപയും പവന് 80 രൂപ കുറഞ്ഞ് 78520 രൂപയിലുമാണ് കച്ചവടം നടന്നത്.
ഉച്ചക്ക് ശേഷം, ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 40 രൂപ കൂടി 9915 രൂപയും പവന് 320 രൂപ കൂടി 79320 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 40 രൂപ കൂടി 9855 രൂപയും പവന് 320 രൂപ കൂടി 78840 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
14, 9 കാരറ്റുകള്‍ക്കും വില കുതിക്കുന്നു
കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 30 രൂപ കൂടി 7675 രൂപയും പവന് 240 രൂപ കൂടി 61400 രൂപയുമാണ്. ഒന്‍പത് കാരറ്റിന് ഗ്രാമിന്20 രൂപ കൂടി 4955 രൂപയും പവന് 160 രൂപ കൂടി 39640 രൂപയുമാണ്.
വെള്ളി നിരക്കില്‍ മാറ്റമില്ല
ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 197 രൂപയില്‍നിന്ന് ഒരു രൂപ കൂടി 198 രൂപയും മറുവിഭാഗത്തിന് 195 രൂപയില്‍നിന്ന് ഒരു രൂപ കൂടി 196 രൂപയുമാണ്.
സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്ന നിങ്ങളുടെ കൂട്ടുകാർക്ക് ഈ വാർത്ത ഉടൻ ഷെയർ ചെയ്യുക.
Article Summary: Kerala Gold Price Soars in Afternoon After Morning Dip.
#KeralaGoldPrice #GoldRateToday #SovereignPrice #18CaratGold #SilverRate #GoldMarket
