ഇടിവില്‍നിന്ന് തലപൊക്കി സ്വര്‍ണവില; പവന് 320 രൂപ കൂടി

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● 22 കാരറ്റ് സ്വര്‍ണത്തിന് പവന് 84240 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
● 22 കാരറ്റിന് ഗ്രാമിന് 40 രൂപയാണ് വർധിച്ചത്.
● വ്യാഴാഴ്ച പവന് 680 രൂപ കുറഞ്ഞിരുന്നു.
● 18, 14, ഒൻപത് കാരറ്റ് സ്വര്‍ണത്തിനും വിലയിൽ വർധനവ് രേഖപ്പെടുത്തി.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ട് ദിവസം ഇടിവുമായെത്തി ആശ്വാസമായ സ്വര്‍ണവിലയില്‍ വര്‍ധനവ്. വീണ്ടും 83000ത്തില്‍നിന്ന് 84000ത്തിലേക്ക് തലപൊക്കിയിരിക്കുകയാണ്. സെപ്തംബര്‍ 26 വെള്ളിയാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 40 രൂപ കൂടി 10530 രൂപയും പവന് 320 രൂപ കൂടി 84240 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

വ്യാഴാഴ്ച (25.09.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 82 രൂപ കുറഞ്ഞ് 10490 രൂപയും പവന് 680 രൂപ കുറഞ്ഞ് 83920 രൂപയിലും ബുധനാഴ്ച (24.09.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 30 രൂപ കുറഞ്ഞ് 10575 രൂപയും പവന് 240 രൂപ കുറഞ്ഞ് 84600 രൂപയിലുമാണ് വ്യാപാരം നടന്നത്.
18 കാരറ്റിനും വില കൂടി
സെപ്തംബര്‍ 26 ന് 18 കാരറ്റിന് ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 35 രൂപ കൂടി 8725 രൂപയും പവന് 280 രൂപ കൂടി 69800 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 35 രൂപ കൂടി 8655 രൂപയും പവന് 280 രൂപ കൂടി 69240 രൂപയിലുമാണ് കച്ചവടം പുരോഗമിക്കുന്നത്.
14 കാരറ്റിനും 9 കാരറ്റിനും വിലയില്‍ വര്‍ധനവ്
സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 25 രൂപ കൂടി 6735 രൂപയും പവന് 200 രൂപ കൂടി 53880 രൂപയിലും ഒന്‍പത് കാരറ്റിന് ഗ്രാമിന് 15 രൂപ കൂടി 4345 രൂപയും പവന് 120 രൂപ കൂടി 34760 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
വെള്ളിക്ക് വ്യത്യസ്ത നിരക്കുകള്‍
വെള്ളിയാഴ്ച ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 147 രൂപയില്‍നിന്ന് ഒരു രൂപ കൂടി 148 രൂപയും മറുവിഭാഗത്തിന് 144 രൂപയുമാണ്.
സ്വര്‍ണവില ഇനിയും ഉയരുമോ? നിങ്ങളുടെ വിലയിരുത്തലുകൾ പങ്കുവയ്ക്കുക.
Article Summary: Gold price rises by ₹320 per sovereign to ₹84,240 on Sept 26 after two days of decline.
#GoldPrice #KeralaGold #Jewellery #MarketNews #GoldRate #Economy