കിതപ്പും കുതിപ്പുമായി കഴിഞ്ഞദിവസത്തെ നാടകീയ നിരക്കുകള്‍ക്ക് പിന്നാലെ സ്വര്‍ണവില ഉയരുന്നു; പവന് 880 രൂപ കൂടി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● 22 കാരറ്റ് സ്വർണത്തിന് പവന് 89960 രൂപ.
● 18 കാരറ്റ് സ്വർണത്തിനും ഗ്രാമിന് 90 രൂപ വീതം വർധിച്ചു.
● 14 കാരറ്റിന് പവന് 560 രൂപയും ഒൻപത് കാരറ്റിന് 400 രൂപയുമാണ് കൂടിയത്.
● ഇരുവിഭാഗങ്ങൾക്കും വെള്ളിക്ക് രണ്ട് രൂപയാണ് കൂടിയത്.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് വെള്ളിയാഴ്ച (31.10.2025) സ്വര്‍ണവില ഉയരുന്നു. കിതപ്പും കുതിപ്പുമായെത്തിയ വ്യാഴാഴ്ചത്തെ (30.10.2025) രണ്ട് നിരക്കുകള്‍ക്ക് പിന്നാലെയാണ് വീണ്ടും വില കൂടിയത്. വെള്ളിയാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 110 രൂപ കൂടി 11245 രൂപയും പവന് 880 രൂപ കൂടി 89960 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
വ്യാഴാഴ്ച രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 175 രൂപ കുറഞ്ഞ് 11045 രൂപയും പവന് 1400 രൂപ കുറഞ്ഞ് 88360 രൂപയിലും ഉച്ചക്ക് ശേഷം 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 90 രൂപ കൂടി 11135 രൂപയും പവന് 720 രൂപ കൂടി 89080 രൂപയിലുമാണ് വ്യാപാരം നടന്നത്.
18 കാരറ്റിനും വില കൂടി
വെള്ളിയാഴ്ച 18 കാരറ്റിനും വില കൂടിയിരിക്കുകയാണ്. ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 90 രൂപ കൂടി 9285 രൂപയും പവന് 720 രൂപ കൂടി 74280 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 90 രൂപ കൂടി 925 രൂപയും പവന് 720 രൂപ കൂടി 73960 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
14 കാരറ്റിനും 9 കാരറ്റിനും വിലയില്‍ വര്‍ധനവ്
കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 70 രൂപ കൂടി 7200 രൂപയും പവന് 560 രൂപ കൂടി 57600 രൂപയും ഒന്‍പത് കാരറ്റിന് ഗ്രാമിന് 50 രൂപ കൂടി 4670 രൂപയും പവന് 400 രൂപ കൂടി 37360 രൂപയുമാണ്.
വെള്ളി നിരക്കുകളിലും വര്‍ധനവ്
ഇരുവിഭാഗത്തിനും വെള്ളി നിരക്കുകളിലും വര്‍ധനവ് രേഖപ്പെടുത്തി. ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 158 രൂപയില്‍നിന്ന് രണ്ട് രൂപ കൂടി 160 രൂപയും മറുവിഭാഗത്തിന് 155 രൂപയില്‍നിന്ന് രണ്ട് രൂപ കൂടി 157 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
കഴിഞ്ഞ രണ്ട് ദിവസമായി സ്വർണവിലയിൽ ഉണ്ടാകുന്ന കുതിപ്പും കിതപ്പും ശ്രദ്ധിച്ചോ? നിങ്ങളുടെ അഭിപ്രായം എന്താണ്? കമൻ്റ് ചെയ്യുക.
Article Summary: Kerala gold price rises significantly; sovereign up by ₹880 to ₹89,960.
#GoldPrice #KeralaGold #GoldRateToday #SovereignPrice #SilverRate #FinancialNews

