രാവിലെ ഇടിവുമായെത്തി ആശ്വാസമായ സ്വര്‍ണവിലയില്‍ വര്‍ധനവ്; പവന് 360 രൂപ കൂടി

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ഉച്ചയ്ക്ക് ശേഷം 22 കാരറ്റ് സ്വർണത്തിന് പവന് 86,920 രൂപയായി.
● രാവിലെ 22 കാരറ്റിന് പവന് 480 രൂപ കുറഞ്ഞ് 86,560 രൂപയായിരുന്നു.
● 18 കാരറ്റ് സ്വർണത്തിന് ഉച്ചയ്ക്ക് ശേഷം പവന് 280 രൂപ വർധിച്ചു.
● ഒൻപത് കാരറ്റ് സ്വർണത്തിന് പവന് 160 രൂപയാണ് വർധിച്ചത്.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് ഒക്ടോബര്‍ മൂന്ന് വെള്ളിയാഴ്ച സ്വര്‍ണവിലയില്‍ രാവിലെയും ഉച്ചക്കുമായി രണ്ട് നിരക്കുകള്‍ രേഖപ്പെടുത്തി. രാവിലെ ഇടിവുമായെത്തി ആശ്വാസമായ സ്വര്‍ണവിലയാണ് ഉച്ചക്ക് ശേഷം വര്‍ധിച്ചത്. ഉച്ചക്ക് ശേഷം 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 45 രൂപ കൂടി 10865 രൂപയും പവന് 360 രൂപ കൂടി 86920 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 60 രൂപ കുറഞ്ഞ് 10820 രൂപയും പവന് 480 രൂപ കുറഞ്ഞ് 86560 രൂപയുമായിരുന്നു. വ്യാഴാഴ്ച (02.10.2025) ബി ഗോവിന്ദന്‍ വിഭാഗത്തിന് 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 50 രൂപ കുറഞ്ഞ് 10880 രൂപയും പവന് 400 രൂപ കുറഞ്ഞ് 87040 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്.
എന്നാല്‍, ഒക്ടോബര്‍ ആദ്യദിനമായ ബുധനാഴ്ച മണിക്കൂറുകളുടെ വ്യത്യാസത്തില്‍ സ്വര്‍ണത്തിന് രണ്ട് തവണ വില കൂടിയിരുന്നു. രാവിലെ വര്‍ധനവുമായെത്തി റെക്കോര്‍ഡ് സൃഷ്ടിച്ച സ്വര്‍ണനിരക്ക് ഉച്ചക്ക് ശേഷം വില കൂടി വീണ്ടും പുതിയ ചരിത്രനിരക്കില്‍ എത്തിയിരുന്നു.
രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 110 രൂപ കൂടി 10875 രൂപയും പവന് 880 രൂപ കൂടി 87000 രൂപയും ഉച്ചക്ക് ശേഷം 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 55 രൂപ കൂടി 10930 രൂപയും പവന് 440 രൂപ കൂടി 87440 രൂപയുമായിരുന്നു.
18 കാരറ്റിനും വില കൂടി
ഒക്ടോബര്‍ മൂന്നിന് ഉച്ചക്ക് ശേഷം 18 കാരറ്റിന് ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 35 രൂപ കൂടി 8995 രൂപയും പവന് 280 രൂപ കൂടി 71960 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 35 രൂപ കൂടി 8940 രൂപയും പവന് 280 രൂപ കൂടി 71520 രൂപയിലുമാണ് കച്ചവടം പുരോഗമിക്കുന്നത്.
കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 25 രൂപ കൂടി 6950 രൂപയും പവന് 200 രൂപ കൂടി 55600 രൂപയും ഒന്‍പത് കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 20 രൂപ കൂടി 4490 രൂപയും പവന് 160 രൂപ കൂടി 35920 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
രാവിലെ 18 കാരറ്റിന് ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 50 രൂപ കുറഞ്ഞ് 8960 രൂപയും പവന് 400 രൂപ കുറഞ്ഞ് 71680 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 50 രൂപ കുറഞ്ഞ് 8905 രൂപയും പവന് 400 രൂപ കുറഞ്ഞ് 71240 രൂപയിലുമായിരുന്നു. 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 6925 രൂപയും പവന് 55400 രൂപയും ഒന്‍പത് കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 4470 രൂപയും പവന് 35760 രൂപയിലുമാണ് കച്ചവടം നടന്നത്.
വെള്ളിക്ക് വ്യത്യസ്ത നിരക്കുകള്‍
അതേസമയം, വെള്ളിയാഴ്ച ഉച്ചക്ക് ശേഷവും വെള്ളി നിരക്കില്‍ മാറ്റമില്ല. ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 158 രൂപയും മറു വിഭാഗത്തിന് 156 രൂപയുമാണ്.
സ്വർണവിലയിലെ ഈ ചാഞ്ചാട്ടം നിങ്ങളുടെ വാങ്ങൽ തീരുമാനത്തെ ബാധിക്കുന്നുണ്ടോ? കമന്റ് ചെയ്യുക.
Article Summary: Kerala Gold price rose by Rs 360 per sovereign on Friday afternoon after an initial morning dip, reaching Rs 86,920.
#GoldPrice #KeralaGold #GoldRateToday #PriceHike #MarketNews #Investment